Join Whatsapp Group. Join now!
Aster MIMS 10/10/2023

Complaint | തൊണ്ടി മുതല്‍ കാട്ടിക്കൊടുത്തിട്ടും മോഷണത്തിന് കേസെടുത്തില്ലെന്നാരോപിച്ച് പൊലീസ് ചീഫിന് പരാതി നല്‍കി

Theft case not registered by police; Complaint filed to SP #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) തൊണ്ടി മുതല്‍ കാട്ടിക്കൊടുത്തിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് വ്യാപാരി ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കി. ബന്തിയോട് കുബണൂരില്‍ പഴയ മരം വ്യാപാരം നടത്തുന്ന ഹൊസങ്കടിയിലെ നസീര്‍ ആണ് പരാതി നല്‍കിയ സംഭവം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്.
                     
Theft case not registered by police; Complaint filed to SP, Kerala,Kasaragod,Kumbala,news,Top-Headlines,Complaint,Bandiyod,Police,Theft,Case.

പഴയ വീടുകള്‍ വാങ്ങി പൊളിച്ച് മരം ഉരുപ്പടികളും മറ്റും വ്യാപാരം നടത്തി വരികയായിരുന്ന നസീര്‍ ആറുമാസം മുമ്പ് കുബണൂരില്‍ ശഫീഖ് എന്നയാളുടെ കെട്ടിടത്തിലെ ഒരു മുറി 5000 രൂപ മാസ വാടകയ്ക്കെടുത്ത് ഗോഡൗണ്‍ സ്ഥാപിക്കുകയായിരുന്നു.

ചന്ദ്ര ആചാരി എന്നയാളും ഉമര്‍ എന്നയാളുമാണ് ശഫീഖിനെ പരിചയപ്പെടുത്തിയത്. കടയില്‍ സ്ഥല പരിമിതിയുള്ളതിനാല്‍ ശഫീഖിന്റെ അനുമതിയോടെ ഒന്നര ലക്ഷത്തോളം രൂപ ചെലവില്‍ കടയോട് ചേര്‍ന്ന് ഒരു ഷെഡ് നിര്‍മിച്ചിരുന്നു.

സ്വന്തം ചെലവില്‍ നിര്‍മിച്ച ഈ ഷെഡിന് മാസം 7,000 രൂപയും വാടക നല്‍കി വന്നിരുന്നു. ഈയിടെയായി തന്റെ ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ അപ്രത്യക്ഷമാകുന്നത് പതിവായതിനെത്തുടര്‍ന്ന് രാത്രിയില്‍ ഇദ്ദേഹം ഗോഡൗണിനടുത്ത് തന്നെ താമസമാക്കിരുന്നു.

ഇതിനിടെ ഒരു ദിവസം രാത്രി ഒരു കാറില്‍ ചിലര്‍ എത്തി ഭീഷണിപ്പെടുത്തിയതായി ഇദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ വെളിപ്പെടുത്തി. പിറ്റേന്ന് രാത്രി തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങവേ ഒരു വാഹനം വന്ന് നില്‍ക്കുന്ന ശബ്ദവും തുടര്‍ന്ന് സാധനങ്ങള്‍ വണ്ടിയില്‍ കയറ്റുന്നതു പോലെയുള്ള ശബ്ദവും കേട്ടതായി നസീര്‍ പറയുന്നു. പിറ്റേന്ന് രാവിലെ നോക്കിയപ്പോള്‍ കുറെ മരങ്ങള്‍ കാണാനില്ലെന്ന് മനസ്സിലായെന്നും വ്യാപാരി പറഞ്ഞു.
 
Theft case not registered by police; Complaint filed to SP, Kerala,Kasaragod,Kumbala,news,Top-Headlines,Complaint,Bandiyod,Police,Theft,Case.

പിന്നീടൊരു ദിവസം തന്റെ ഗോഡൗണിന് തൊട്ടടുത്തുള്ള ചന്ദ്ര ആചാരി എന്നയാളുടെ കടയില്‍ ഉമ്മര്‍ എന്നയാളുടെ വണ്ടിയില്‍ കുറച്ച് പഴയ മരങ്ങള്‍ കൊണ്ടു വന്ന് ഇറക്കിയതായും ആ മരങ്ങള്‍ തന്റെ ഗോഡൗണില്‍ നിന്ന് കാണാതായ മരങ്ങളാണെന്ന് ബോധ്യപ്പെട്ടതിനാല്‍ എവിടന്നാണ് ആ മരം കൊണ്ടുവന്നിറക്കിയത് എന്ന് ചോദിച്ചപ്പോള്‍ വ്യക്തമായി ഉത്തരം നല്‍കാതെ ഉമര്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് നസീര്‍ പറയുന്നു.

അതിന് ശേഷം കുമ്പള പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് പിറ്റേ ദിവസം സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. അതു പ്രകാരം സ്റ്റേഷനില്‍ ചെന്നപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ പ്രതിയോട് പെരുമാറുന്നതു പോലെ പെരുമാറിയെന്നും വണ്ടിയുടെ താക്കോല്‍ പിടിച്ചു വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.

ഈ സംഭവത്തിന് ശേഷം കണ്ണാടിപ്പാറ മുഹമ്മദ് എന്നയാളുടെ നേതൃത്വത്തില്‍ ഒരു സംഘം കടയില്‍ എത്തി തന്നെ ആക്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നസീര്‍, സിറാജ് പച്ചമ്പള എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Theft case not registered by police; Complaint filed to SP, Kerala, Kasaragod, Kumbala, news, Top-Headlines, Complaint, Bandiyod,Police,Theft,Case.

Post a Comment