Join Whatsapp Group. Join now!
Aster MIMS 10/10/2023

Students injured | മഞ്ചേശ്വരത്ത് സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണ് 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com) സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണ് 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗ്‌ളൂരിലെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 മണിയോടെയാണ് സംഭവം.  മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രമേള നടക്കുന്ന ജിഎച്എസ്എസ് ബേക്കൂര്‍ സ്‌കൂളിലാണ് അപകടം നടന്നത്. 

Kerala,kasaragod,Manjeshwaram,news,Top-Headlines, Students, school, Injured, Investigation, Tent collapsed; Students injured.
  
പന്തല്‍ പെട്ടെന്ന് ഉഗ്ര ശബ്ദത്തോടെ നിലം പൊത്തുകയായിരുന്നു. ടിന്‍ ഷീറ്റും മുളയും കമ്പി തൂണും ഉപയോഗിച്ച് സ്‌കൂള്‍ മൈതാനത്ത് നിര്‍മിച്ച  പന്തല്‍ അപ്പാടെ പൊളിഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പന്തലിനടിയില്‍പെട്ട് വിദ്യാര്‍ഥികള്‍ ശ്വസം കിട്ടാതെ പിടഞ്ഞതോടെ അധ്യാപകരും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് ഇവരെ പുറത്തെടുത്തത്. ഉടന്‍ ആംബുലന്‍സില്‍ മംഗല്‍പാടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പലരുടേയും കൈകാലുകള്‍ക്കും എല്ലുകള്‍ക്കും പൊട്ടലുണ്ടായിട്ടുണ്ട്. 
  
Kerala,kasaragod,Manjeshwaram,news,Top-Headlines, Students, school, Injured, Investigation, Tent collapsed; Students injured.

ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ പ്രഥമ ശുശ്രൂഷ നല്‍കി മംഗ്‌ളൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സ്‌കൂള്‍ മുറ്റം യുദ്ധക്കളം പോലെ ചിതറിക്കിടക്കുകയാണ്. കുട്ടികളുണ്ടാക്കിയ കണ്ടുപിടിത്തങ്ങളെല്ലാം പൂര്‍ണമായും നശിച്ചു. കുട്ടികള്‍ കൂട്ടത്തോടെ പന്തലിനകത്തേക്ക് കയറിയപ്പോള്‍ ഉണ്ടായ തിക്കും തിരക്കുമാണ് പന്തല്‍ തകരാന്‍ കാരണമെന്ന് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala,kasaragod,Manjeshwaram,news,Top-Headlines, Students, school, Injured, Investigation, Tent collapsed; Students injured.

Kerala,kasaragod,Manjeshwaram,news,Top-Headlines, Students, school, Injured, Investigation, Tent collapsed; Students injured.

Kerala,kasaragod,Manjeshwaram,news,Top-Headlines, Students, school, Injured, Investigation, Tent collapsed; Students injured.

Keywords: Kerala,kasaragod,Manjeshwaram,news,Top-Headlines, Students, school, Injured, Investigation, Tent collapsed; Students injured.
< !- START disable copy paste -->

Post a Comment