Join Whatsapp Group. Join now!
Aster MIMS 10/10/2023

Supreme Court | എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ: സുപ്രീം കോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് കിട്ടാന്‍ പോകുന്നത് കനത്ത പ്രഹരം; ഇല്ലാത്ത ചികിത്സാ സൗകര്യങ്ങള്‍ പെരുപ്പിച്ചതിന് വിമര്‍ശനത്തിനും സാധ്യത; ലീഗല്‍ സര്‍വീസ് അതോറിറ്റി റിപോര്‍ട് നല്‍കി; കേസ് നവംബര്‍ 25ന് പരിഗണിക്കും

Supreme Court Intervention for Endosulfan Victims to Get Treatment Facility, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ചികിത്സാ സൗകര്യം ലഭിക്കുന്നതിന് സുപ്രീം കോടതിയുടെ ഇടപെടല്‍ അന്തിമ ഘട്ടത്തിലേക്ക്. കാസര്‍കോട് ജില്ലയിലെ ചികിത്സാ സൗകര്യം പരിശോധിച്ച് റിപോര്‍ട് നല്‍കാന്‍ കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നേരത്തെ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ആറാഴ്ചയ്ക്കകം റിപോര്‍ട് നല്‍കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ റിപോര്‍ട് നല്‍കാന്‍ കഴിയാത്തതിനാല്‍ നവംബര്‍ 25നകം റിപോര്‍ട് കൈമാറാനാണ് കോടതി വീണ്ടും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജഡ്ജ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രീം കോടതി രജിസ്ട്രാറോട് 25നകം റിപോര്‍ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
               
Latest-News, Kerala, Kasaragod, Top-Headlines, Endosulfan-Victim, Endosulfan, Government-of-Kerala, Supreme Court of India, Court, Report, Treatment, Supreme Court Intervention for Endosulfan Victims to Get Treatment Facility.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റൈറ്റ്സ് കലക്ടീവ് (CERV) എന്ന സംഘടനയിലെ കെ കെ അശോകനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. നേരത്തെ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെര്‍വ് ഭാരവാഹികള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍കാറിനോട് സുപ്രീം കോടതി സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇല്ലാത്ത പല ചികിത്സാ സൗകര്യങ്ങളും ഉണ്ടെന്ന നിലയില്‍ സംസ്ഥാന സര്‍കാര്‍ സത്യവാങ്മൂലം നല്‍കിയതോടെ ഇത് സംബന്ധിച്ചുള്ള മാധ്യമ വാര്‍ത്തകളും ഹര്‍ജിക്കാരുടെ വിശദമായ പഠന റിപോര്‍ടുകളും സുപ്രീം കോടതിയില്‍ സമര്‍പിച്ചതോടെയാണ് ജില്ലയിലെ എല്ലാ ചികിത്സാ കേന്ദ്രങ്ങളും സന്ദര്‍ശിച്ച് റിപോര്‍ട് നല്‍കാന്‍ കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രടറിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.
           
Latest-News, Kerala, Kasaragod, Top-Headlines, Endosulfan-Victim, Endosulfan, Government-of-Kerala, Supreme Court of India, Court, Report, Treatment, Supreme Court Intervention for Endosulfan Victims to Get Treatment Facility.

ഓഗസ്റ്റ് 18നാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം നല്‍കിയത്. ആറാഴ്ചക്കകം റിപോര്‍ട് നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ കോടതി നിര്‍ദേശിച്ച ദിവസത്തിനകം റിപോര്‍ട് സുപ്രിം കോടതിയിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. ആ സാഹചര്യത്തിലാണ് കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 25ന് റിപോര്‍ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കഴിഞ്ഞ ദിവസം സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് റിപോര്‍ട് കൈമാറിക്കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ കേസ് പരിഗണിക്കുമ്പോള്‍ റിപോര്‍ട് ബെഞ്ചിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 38 പഞ്ചായതുകളിലും മൂന്ന് മുനിസിപാലിറ്റികളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍കാറിന് വേണ്ടി ചീഫ് സെക്രടറി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും കാസര്‍കോട് ജെനറല്‍ ആശുപത്രിയും സൂപര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്ന വാദത്തിലെ പൊള്ളത്തരം, സെര്‍വ് ഭാരവാഹകള്‍ പഠനം നടത്തി കണ്ടെത്തിയ റിപോര്‍ട് പൊളിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി എം രവീന്ദ്രനും പി എസ് സുധീറും ഇക്കാര്യം കോടതിയെ ബോധിപ്പിച്ചു.

സംസ്ഥാന സര്‍കാറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് ഹാജരായത്. കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുന്നതോടെ സുപ്രീം കോടതിയില്‍ നിന്നും വ്യക്തവും അനുകൂലവുമായ ഒരു വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍.

ദേശീയ മനുഷ്യാവകാശ കമീഷന്‍ 2010ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അടിയന്തിര ആശ്വാസധനമായി നല്‍കാന്‍ നിര്‍ദേശിച്ച അഞ്ചുലക്ഷം രൂപ ഒരുപാട് ഒത്തുതീര്‍പ്പ് രാഷ്ട്രീയ, സമരങ്ങള്‍ക്കൊടുവിലാണ്, ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം 12 ഓളം സംഘടനകളുടെ കൂട്ടായ്മയായ സെര്‍വ് കലക്ടീവ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജിയിയുടെ ഫലമായി ഒന്നര മാസങ്ങള്‍ക്കു മുമ്പ് സര്‍കാര്‍ പൂര്‍ണമായി എല്ലാവര്‍ക്കും കൊടുത്തു തീര്‍ത്തത്. ഇതിന്റെ തുടര്‍ച്ചയായി രോഗികള്‍ക്ക് ആജീവനാന്തചികിത്സ ലഭിക്കുന്നതിന് വേണ്ടി സെന്‍ട്രലൈസ്ഡ് പാലിയേറ്റീവ് കെയര്‍ ഉള്‍പെടെയുളള ആശുപത്രി എന്ന ഭരണഘടനാവകാശം ലഭ്യമാക്കുന്നതിനാണ് മറ്റൊരു അനുബന്ധ അഫിഡവിറ്റ് കൂടി സെര്‍വ് സുപ്രീം കോടതിയില്‍ സമര്‍പിച്ചത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Endosulfan-Victim, Endosulfan, Government-of-Kerala, Supreme Court of India, Court, Report, Treatment, Supreme Court Intervention for Endosulfan Victims to Get Treatment Facility.
< !- START disable copy paste -->

Post a Comment