Join Whatsapp Group. Join now!
Aster MIMS 10/10/2023

New Movie | സണ്ണി വെയ്‌ന്റെ 'അപ്പന്‍' ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്; തീയതി പ്രഖ്യാപിച്ചു

Sunny Wayne starrer ‘Appan’ to start streaming on OTT #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com) സണ്ണി വെയ്‌ന്റെ 'അപ്പന്‍' എന്ന പുതിയ സിനിമ ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. ഒക്ടോബര്‍ 28ന് സോണി ലിവ്വിലൂടെയാണ് 'അപ്പന്റെ' സ്ട്രീമിംഗ് നടക്കുക. മജു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അലന്‍സിയര്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടൈനി ഹാന്‍സ്‌സ് പ്രൊഡക്ഷന്‍സ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് ടൈനി ഹാന്‍ഡ്‌സിന്റെ സാരഥികള്‍. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അശ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ടാപിങ് തൊഴിലാളി ആയാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്.

Kochi, news, Kerala, Top-Headlines, Cinema, Entertainment, Sunny Wayne starrer ‘Appan’ to start streaming on OTT.

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Sunny Wayne starrer ‘Appan’ to start streaming on OTT.

Post a Comment