തളിപ്പറമ്പ് : (www.kasargodvartha.com) ചിറയിൽ നീന്തുന്നതിനിടെ മകൻ അച്ഛന്റെ മുമ്പിൽ വെച്ചു ദാരുണമായി മരിച്ചു. കടമ്പേരി ചിറയിൽ നീന്തൽ പരിശീലനത്തിലേർപ്പെട്ടപ്പോഴാണ് സംഭവം. കുറുമാത്തൂര്‍ ഹയര്‍ സെകൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി ജിതിന്‍ (17) ആണ് മരിച്ചത്.
ശനിയാഴ്ച പുലർചെ അഞ്ചരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് തളിയില്‍ സ്വദേശിയാണ്. പിതാവ് ജയകൃഷ്ണനോടൊപ്പം നീന്തൽ പരിശീലനത്തിലേർപ്പെട്ടുകൊണ്ടിരിക്കെ ചിറയില്‍ മുങ്ങി താഴുകയായിരുന്നു.
പരിസരത്തുണ്ടായിരുന്നവർ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Student drowned | ചിറയിൽ നീന്തുന്നതിനിടെ മകൻ അച്ഛന്റെ കൺമുമ്പിൽ മുങ്ങിമരിച്ചു
Student drowned in front of his father
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ