city-gold-ad-for-blogger

Scooter on Fire | ഓടിക്കൊണ്ടിരിക്കെ സ്‌കൂടറിന് തീപിടിച്ചു; യാത്രക്കാരന്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: (www.kasargodvartha.com) ഓടിക്കൊണ്ടിരിക്കെ സ്‌കൂടറിന് തീപ്പിടിച്ചു. യാത്രക്കാരന്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.        

Scooter on Fire | ഓടിക്കൊണ്ടിരിക്കെ സ്‌കൂടറിന് തീപിടിച്ചു; യാത്രക്കാരന്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പുത്തിഗെ പഞ്ചായതിലെ അനന്തപുരം കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍കിന് പിറകില്‍ കിതുവയലില്‍ ഉളിയത്തടുക്കയിലെ അബ്ബാസിന്റെ  ഉടമസ്ഥതയിലുള്ള സുസുകി ആക്സിസ് സ്‌കൂടറാണ് ഓടിക്കൊണ്ടിരിക്കെ തീ പിടിച്ചത്. സീതാംഗോളിയില്‍ നിന്നും മൊഗ്രാല്‍പുത്തൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

സ്‌കൂടര്‍ പെട്ടെന്ന് നിന്നതിനാല്‍ ഇറങ്ങി നോക്കുന്നതിനിടെ യന്ത്ര ഭാഗത്ത് നിന്നും തീ പടരുന്നത് കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി മാറിയതിനാല്‍ ഓടിച്ചയാള്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.              

Scooter on Fire | ഓടിക്കൊണ്ടിരിക്കെ സ്‌കൂടറിന് തീപിടിച്ചു; യാത്രക്കാരന്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഫയര്‍ഫോഴ്‌സില്‍ നിന്നും സേനാ വിഭാഗം എത്തുകയും തീ അണക്കുകയും ചെയ്തു. സ്‌കൂടര്‍ പൂര്‍ണമായും കത്തി നശിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ കെവിന്‍ രാജ്, വിനീഷ്, വിഷ്ണു എസ്, സൂരജ്, ഡ്രൈവര്‍ സഅദ്, ഹോം ഗാര്‍ഡ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്.

Keywords: Scooter caught on fire; Passenger escaped unhurt, Kerala,kasaragod,news,Top-Headlines,Scooter,fire,fire force,Mogral puthur,Seethangoli, passenger.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia