Join Whatsapp Group. Join now!
Aster MIMS 10/10/2023

Record Low | തുടര്‍ചയായ 2-ാം ദിവസവും റെകോര്‍ഡ് താഴ്ചയിലേക്ക് ഇടിഞ്ഞ് രൂപ

Rupee slides to fresh record low #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

മുംബൈ: (www.kasargodvartha.com) തുടര്‍ചയായ രണ്ടാം ദിവസവും റെകോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി ഇന്‍ഡ്യന്‍ രൂപ. വ്യാപാരം ആരംഭിക്കുമ്പോള്‍ യു എസ് ഡോളറിനെതിരെ രൂപ വീണ്ടും താഴേക്ക് പോയതായാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഡോളര്‍ സൂചിക ശക്തിയാര്‍ജിക്കുകയാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് നിലവില്‍ ഇന്‍ഡ്യന്‍ രൂപ. ബുധനാഴ്ച 83.01 എന്ന നിലയിലുണ്ടായിരുന്ന രൂപ വ്യാഴാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ 06 പൈസ ഇടിഞ്ഞ് 83.06 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തി.

Mumbai, news, National, Top-Headlines, Business, Rupee, Rupee slides to fresh record low.

അതേസമയം ആഭ്യന്തര വിപണികളും തകര്‍ചയിലാണ്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍, രൂപ ഡോളറിനെതിരെ 83.05 എന്ന നിലയില്‍ ആരംഭിച്ചെങ്കിലും വീണ്ടും 83.06 നിലയിലേക്ക് ഇടിയുകയായിരുന്നു.

Keywords: Mumbai, news, National, Top-Headlines, Business, Rupee, Rupee slides to fresh record low.

Post a Comment