കുമ്പള: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള പെര്‍വാഡിലെ ബസ് സ്റ്റോപിലേക്കുള്ള വഴി കൊട്ടിയടച്ചതോടെ ജനം ദുരിതത്തിലായി. ലിമിറ്റഡ് ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപായ പെറുവാഡ് ബസ് സ്റ്റോപിലേക്കുള്ള വഴി റിറ്റേനിങ് വാള്‍ (Retaining wall) ഉപയോഗിച്ചാണ് കെട്ടിയടച്ചത്. പടിഞ്ഞാറ് വശത്ത് നിന്നുള്ള ആളുകള്‍ക്ക് ഇനി ബസ് സ്റ്റോപിലേക്ക് എത്തണമെങ്കില്‍ ഒരു കിലോമീറ്റര്‍ ചുറ്റി വരണമെന്നതാണ് അവസ്ഥ.
300ലധികം മീൻ പിടുത്ത തൊഴിലാളികള്‍ ഉള്‍പെടെ 500 ഓളം കുടുംബങ്ങള്‍, പെറുവാഡ് ജൻക്ഷന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ആശ്രയിക്കുന്ന ബസ് സ്റ്റോപിലേക്കുള്ള വഴിയാണ് പകരം സംവിധാനം ഒരുക്കാതെ അടച്ചത്. സ്‌കൂള്‍ കുട്ടികളും ജോലിക്ക് പോകുന്ന സ്ത്രീകളും വൃദ്ധരും ഉള്‍പെടെ നൂറുകണക്കിന് ആളുകളാണ് ഇത് മൂലം ദുരിതത്തിലായത്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചതിനാല്‍ ഒരു വര്‍ഷമായി പൊരി വെയിലിലാണ് ആളുകള്‍ ബസ് കാത്ത് നില്‍ക്കുന്നത്. ഇതിനിടയിലാണ് ബസ് സ്റ്റോപിലേക്കുള്ള വഴി കൊട്ടിയടച്ച് ജനങ്ങളെ ദ്രോഹിക്കുന്നതെന്നാണ് പരാതി. സര്‍വീസ് റോഡ് പണി തീര്‍ക്കാത്തതാണ് ആളുകളെ ബുദ്ധിമുട്ടാക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നു.
സര്‍വീസ് റോഡ് പണി പൂര്‍ത്തിയാക്കാതെ പാത പൂര്‍ണമായും അടക്കുന്നത് നിയമ ലംഘനമാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയ പാര്‍ടിയും പ്രശ്‌നത്തില്‍ ഇടപെടാത്തതില്‍ ജനങ്ങള്‍ ക്ഷുഭിതരാണ്. നാട്ടുകാര്‍ ആക്ഷന്‍ കമിറ്റി രൂപീകരിച്ച് എംപി, എംഎല്‍എ, ദേശീയപാത അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഇത് വരെ അനുകൂല തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Kumbala, Road, National Highway, Road to Perwad bus stop blocked.
Road Closed | ദേശീയപാത വികസനം: പെറുവാഡ് ബസ് സ്റ്റോപിലേക്കുള്ള വഴി കൊട്ടിയടച്ചു; പ്രദേശവാസികൾ ദുരിതത്തില്‍
Road to Perwad bus stop blocked#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ