Join Whatsapp Group. Join now!
Aster MIMS 10/10/2023

Masjid inaugurated | പുതുക്കിപ്പണിത ഈച്ചിലിങ്കാല്‍ മസ്ജിദുസ്സലാമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Renovated Echilingal Masjid ul salam inaugurated, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com) ടൗണ്‍ ജുമാ മസ്ജിദിന് കീഴില്‍ പുതുക്കിപ്പണിത ഈച്ചിലിങ്കാല്‍ മസ്ജിദുസ്സലാമ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കീഴൂര്‍-മംഗ്‌ളുറു ഖാസി ത്വാഖ അഹ്മദ് അല്‍ അസ്ഹരി വഖ്ഫ് പ്രഖ്യാപനം നടത്തി. ഉദുമ ടൗണ്‍ മുസ്ലിം ജമാഅത് യുഎഇ കമിറ്റി പുറത്തിറക്കുന്ന സുവനീര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രകാശനം ചെയ്തു.
             
Latest-News, Kerala, Kasaragod, Top-Headlines, Uduma, Masjid, Inauguration, Religion, Echilingal Masjid ul salam, Renovated Echilingal Masjid ul salam inaugurated.

ചീഫ് എഡിറ്റര്‍ എംകെ റഫീഖ് ഏറ്റുവാങ്ങി. അനസ് റഹ് മാനി, ബീരാന്‍ മൗലവി, അബൂബകര്‍ ഹനീഫ്, നിസാര്‍ ഫൈസി, അബൂബകര്‍ മൗലവി, കലന്തര്‍ സഖാഫി പ്രസംഗിച്ചു. സാംസ്‌കാരിക സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉദുമ ടൗണ്‍ മുസ്ലിം ജമാഅത് കമിറ്റി പ്രസിഡന്റ് കെഎ മുഹമ്മദലി സ്വാഗതം പറഞ്ഞു. മൂസ മൂലയിലിനെ ചടങ്ങില്‍ ആദരിച്ചു.

ഉദുമ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി, വാര്‍ഡ് മെമ്പര്‍ വികെ അശോകന്‍, ഹനീഫ് ലബ്ബക്ക, മുഹമ്മദ് കുഞ്ഞി എരോല്‍, എം ഹസൈനാര്‍, കല്ലട്ര അബ്ബാസ് ഹാജി, എംകെ ഹുസൈന്‍ ബക്കാര്‍, എം കുഞ്ഞിക്കണ്ണന്‍ നായര്‍, യൂസഫ് റൊമാന്‍സ് പ്രസംഗിച്ചു. മുളവൂര്‍ തങ്ങള്‍ മൂവാറ്റുപുഴ മതപ്രഭാഷണം നടത്തി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Uduma, Masjid, Inauguration, Religion, Echilingal Masjid ul salam, Renovated Echilingal Masjid ul salam inaugurated.
< !- START disable copy paste -->

Post a Comment