ഹിറാ ഗുഹ ഏത് പര്‍വതത്തിലാണ് സ്ഥിതി ചെയ്യുന്നത്?
പ്രവാചകന്‍ മദീനയില്‍
ഒരു ദിവസം കാത്തുനില്‍പ്പിനൊടുവില്‍ എല്ലാവരും വീട്ടിലേക്കു മടങ്ങിയ സമയത്തായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബിയും അബൂബകര്‍ സിദ്ദീഖും മദീനയിലേക്ക് കടന്നുവന്നത്. ഈ കാഴ്ച ആദ്യമായി കണ്ടത് ഒരു ജൂതനായിരുന്നു. എല്ലാവരും പുറത്തിറങ്ങി പ്രവാചകരെ സ്വീകരിക്കാന്‍ മുന്നോട്ടുവന്നു. ജനങ്ങള്‍ തക്ബീറുകള്‍ മുഴക്കി അവര്‍ക്ക് സ്വാഗതമരുളി. കുട്ടികള്‍ ഈണത്തില്‍ പാട്ടു പാടി.
ഹിജ്റ പതിമൂന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ എട്ടിനാണ് പ്രവാചകന്‍ ഖുബാഇലെത്തിയത്. ബനൂ അംറ് ബിന്‍ ഔഫിന്റെ വീട്ടിലായിരുന്നു താമസം. നാല് ദിവസത്തോളം അവിടെ തങ്ങി. ഖുബാഇലെ താമസവേളയില്‍ പ്രവാചകന്‍ അവിടെ ഒരു പള്ളി നിര്‍മിച്ചു. അവിടെ നിന്ന് ആരാധനകള്‍ നടത്തി. ഇതാണ് പിന്നീട് മസ്ജിദ് ഖുബാഅ് എന്ന പേരില്‍ പ്രസിദ്ധി നേടിയത്. ഒരു തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയായിരുന്നു പ്രവാചകരുടെ ഖുബാ വാസം. വെള്ളിയാഴ്ച രാവിലെ പ്രവാചകന്‍ അവിടെ നിന്നും പുറപ്പെട്ടു. ബനൂ സാലിം ബിന്‍ ഔഫിന്റെ ഒരു സ്ഥലത്തെത്തി. അവിടെ നിന്നും ജുമുഅ നിര്‍വഹിച്ചു. ഇതായിരുന്നു ഇസ്ലാമിലെ പ്രഥമ ജുമുഅ.