(www.kasargodvartha.com 01.10.2022) ഇന്നത്തെ ചോദ്യം:
മാരിയതുല്‍ ഖിബ്ഥിയ്യ എന്ന ഭാര്യയിൽ നിന്ന് മുഹമ്മദ് നബിക്ക് പിറന്ന മകൻ ആരാണ്?
ആദ്യ വിവാഹം
25-ാം വയസില്‍, മക്കയിലെ പ്രമുഖ വ്യാപാരിയും കുലീനയുമായിരുന്ന ഖദീജയുടെ കച്ചവട ആവശ്യാര്‍ഥം മുഹമ്മദ് നബി ശാമിലേക്ക് പോയിരുന്നു. യാത്രയിലുടനീളം മേഘം മുഹമ്മദ് നബിക്ക് തണലിട്ടുകൊടുക്കുന്നതായി സഹയാത്രികനും ഖദീജയുടെ ഭൃത്യനുമായ മയ്‌സറ ശ്രദ്ധിച്ചിരുന്നു. തന്നെയുമല്ല ആ കച്ചവടത്തിലെ അത്ഭുതങ്ങളും നബിയുടെ സ്വഭാവ ഗുണങ്ങളും മയ്‌സറത് ഖദീജയുമായി പങ്കുവെച്ചു. കൂടാതെ കച്ചവടത്തിൽ വലിയ ലാഭവുമുണ്ടായി.
മുഹമ്മദ് നബിയുടെ സത്യസന്ധതയും സത്‌സ്വഭാവവും കണ്ട് അവര്‍ വിവാഹാലോചന നടത്തി. മുഹമ്മദ് നബി അത് സ്വീകരിച്ചു. വിവാഹ സമയത്ത് നബിക്ക് 25ഉം ഖദീജയ്ക്ക് 40ഉം വയസായിരുന്നു. ഖദീജ ബീവിക്ക് ഇത് മൂന്നാമത്തെ വിവാഹമായിരുന്നു. നബിയോടൊത്തുള്ള 25 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിനൊടുവില്‍ 65-ാം വയസില്‍ അവര്‍ വിടവാങ്ങുന്നത് വരെ മുഹമ്മദ് നബി വേറെ ഒരു വിവാഹവും കഴിച്ചില്ല. ധനികയും ബുദ്ധിമതിയുമായ ഖദീജയെ അറബികള്‍ അത്വാഹിറ (പരിശുദ്ധ) എന്നായിരുന്നു വിളിക്കാറ്. ഈ ദാമ്പത്യത്തില്‍ മുഹമ്മദ് നബിക്ക് ആറു മക്കള്‍ പിറന്നു.