(www.kasargodvartha.com 08.10.2022) ഇന്നത്തെ ചോദ്യം:
പ്രവാചകന്റെ പ്രസിദ്ധമായ ഹജ്ജതുല്‍ വിദാഅ് (വിടവാങ്ങല്‍ ഹജ്ജ്) നടന്നത് ഹിജ്റ എത്രാം വര്‍ഷമാണ്?
പ്രവാചകന്റെ വിയോഗം
ഇസ്ലാമിക ചരിത്രത്തിലെ ദുഃഖകരമായ സംഭവമായിരുന്നു മുഹമ്മദ് നബിയുടെ വിയോഗം. നബിയുടെ വിയോഗത്തിന്റെ മൂന്ന് മാസം മുമ്പ് ദുല്‍ഹിജ്ജ ഒന്‍പതിന് അറഫയില്‍വച്ച് അവതരിച്ച ഖുര്‍ആനിലെ അഞ്ചാം അധ്യായത്തിലെ മൂന്നാം വചനം പ്രവാചക വിയോഗത്തിലേക്കുള്ള സൂചനയായിരുന്നു. ഹിജ്റ വര്‍ഷം സ്വഫര്‍ മാസം അവസാനത്തെ ബുധനാഴ്ചയാണ് നബിയ്ക്ക് വിയോഗത്തിന് കാരണമായ രോഗം ആരംഭിച്ചതെന്ന് പണ്ഡിതന്മാര്‍ പറയുന്നു.
11 റബീഉല്‍ അവ്വല്‍ 12 ക്രിസ്തുവര്‍ഷം 632 ജൂണ്‍ എട്ട് തിങ്കളാഴ്ച രാവിലെ സൂര്യോദയത്തിന് ഉടനെയാണ് പ്രവാചകന്‍ വിടവാങ്ങിയത്. ലോകമുസ്ലിംകള്‍ക്ക് ഏറ്റവും വലിയ ആപത്ത് നേരിട്ട ദിവസമായിരുന്നു അത്. സ്വഹാബിയായ അനസ് പറയുന്നു: 'നബി മദീനയിലേക്ക് പ്രവേശിച്ച ദിവസത്തില്‍ എല്ലാ വസ്തുക്കളും പ്രകാശിച്ചു. നബി വിടവാങ്ങിയ ദിനത്തില്‍ എല്ലാ വസ്തുക്കളും ഇരുള്‍മുറ്റിയതായി'. റബീഉല്‍ അവ്വല്‍ 14 ബുധനാഴ്ച രാവിലാണ് നബിയെ ഖബറടക്കപ്പെട്ടത്.
Keywords: Competition, Quiz, Religion, Kasaragod, Kerala, Kasargodvartha, Quiz Number 11: Rabi Ul Awwal - Kasargod Vartha Competition.< !- START disable copy paste -->
ക്വിസ് നമ്പര്‍ 11: റബീഉല്‍ അവ്വല്‍ - കാസര്‍കോട് വാര്‍ത്ത മത്സരം: പ്രവാചകന്റെ പ്രസിദ്ധമായ ഹജ്ജതുല്‍ വിദാഅ് (വിടവാങ്ങല്‍ ഹജ്ജ്) നടന്നത് ഹിജ്റ എത്രാം വര്‍ഷമാണ്?
Quiz Number 11: Rabi Ul Awwal - Kasargod Vartha Competition#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ