Join Whatsapp Group. Join now!
Aster MIMS 10/10/2023

Protest | ദേശീയപാത വികസനം: ഗവ. സ്‌കൂളിലേക്കുള്ള വഴിമുടക്കി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ നീക്കം; പ്രതിഷേധം ശക്തം; വിദ്യാർഥികളും പിടിഎ, എസ്എംസിയും രംഗത്ത്

Protest against shifting transformer to school route #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (www.kasargodvartha.com) ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൊഗ്രാൽ ടൗണിൽ നിന്ന് എടുത്തുമാറ്റുന്ന ട്രാൻസ്ഫോർമർ സ്കൂളിലേക്കുള്ള വഴിമുടക്കുന്ന രീതിയിൽ സ്ഥാപിക്കാനുള്ള കെഎസ്ഇബി അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. 2000 ത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന മൊഗ്രാൽ ഗവ. ഹയർ സെകൻഡറി സ്‌കൂളിലേക്കുള്ള വഴിയിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ഇതിനെതിരെ വിദ്യാർഥികളും, സ്കൂൾ പിടിഎ, എസ്എംസി കമിറ്റികളും രംഗത്തിറങ്ങിയിട്ടുണ്ട്.
             
Protest against shifting transformer to school route, Mogral, news,Kerala, Kasaragod,Kumbala,National highway,Development project,Road,school,Protest,Students.

തിങ്കളാഴ്ച ചേർന്ന പിടിഎ - എസ്എംസി യോഗത്തിൽ കെഎസ്ഇബി നീക്കത്തിനെതിരെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധം തീർക്കാൻ തീരുമാനമായി. ഇതിനായി സ്കൂൾ വഴിയിൽ കെഎസ്ഇബി സ്ഥാപിച്ച തൂണുകളിൽ വിദ്യാർഥികളുടെ പേരിൽ , 'തീരുമാനം മാറ്റുന്നത് വരെ സമരം', എന്ന ഫ്‌ലക്‌സ് ബോർഡും സ്ഥാപിച്ച് സമരത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
           
Protest against shifting transformer to school route, Mogral, news,Kerala, Kasaragod,Kumbala,National highway,Development project,Road,school,Protest,Students.

ട്രാൻസ്ഫോർമർ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന സ്കൂൾ അധികൃതരുടെയും, നാട്ടുകാരുടെയും, സന്നദ്ധസംഘടനകളുടെയും ആവശ്യം 

ഇത് ടൗണിലും സമീപത്തുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് വോൾടേജ് ക്ഷാമത്തിന് കാരണമാവുമെന്ന ആശങ്കയുമുണ്ട്. വിഷയത്തിൽ അടിയന്തര പ്രശ്നപരിഹാരം വേണമെന്നാണ് വിദ്യാർഥികളുടെയും, പിടിഎ- എസ്എംസി കമിറ്റികളുടെയും, സന്നദ്ധസംഘടനകളുടെയും, നാട്ടുകാരുടെയും ആവശ്യം.

Keywords: Protest against shifting transformer to school route, Mogral, news,Kerala, Kasaragod,Kumbala,National highway,Development project,Road,school,Protest,Students.

Post a Comment