Join Whatsapp Group. Join now!
Aster mims 04/11/2022

Haryana Steelers | ഉരുക്കിന്റെ കരുത്തോടെ ഹരിയാന സ്റ്റീലേഴ്സ്; യുവതാരങ്ങളുടെ മികവില്‍ എത്രത്തോളം മുന്നേറും?

Pro Kabaddi 2022: Reasons why Haryana Steelers could win PKL 9, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്‌ളുറു: (www.kasargodvartha.com) 2017ല്‍ പ്രോ കബഡി ലീഗില്‍ (PKL) ചേര്‍ന്ന ഹരിയാന സ്റ്റീലേഴ്സിന് ഒരിക്കല്‍ പോലും കിരീടത്തിന് അടുത്തെത്താനായില്ല. ഒക്ടോബര്‍ ഏഴിനാണ് ലീഗിന്റെ ഒമ്പതാം സീസണ്‍ ആരംഭിക്കുന്നത്. ഇത്തവണയും ഹരിയാന ടീം കിരീടം നേടാന്‍ ശ്രമിക്കും. ഇത്തവണ ഹരിയാനയുടെ ടീം തികച്ചും പുതിയതാണ്, ടീമില്‍ യുവതാരങ്ങളുടെ എണ്ണം കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ദബാംഗ് ഡെല്‍ഹിയിലൂടെ പരിചയസമ്പന്നനായ ജോഗീന്ദര്‍ നര്‍വാളിനെയും ഹരിയാന ഉള്‍പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഹരിയാന ടീമിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും പരിശോധിക്കാം.
                    
Kabaddi-Tournament, Kabaddi-Team, Kabaddi-Competition, Pro-Kabaddi-League, Sports, Top-Headlines, National, Championship, Pro Kabaddi 2022, Haryana Steelers, Pro Kabaddi 2022: Reasons why Haryana Steelers could win PKL 9.

ഹരിയാനയുടെ റെയ്ഡിംഗ് സന്തുലിതമാണ്:

കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ യുവ റൈഡര്‍മാരായ മിതു, വിനയ്, രാകേഷ് നര്‍വാള്‍ എന്നിവരെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിനുപുറമെ ഹരിയാന ഈ സീസണില്‍ പ്രപഞ്ജനെയും ചേര്‍ത്തിട്ടുണ്ട്. ആകെ ഒമ്പത് റൈഡര്‍മാര്‍ ടീമിലുണ്ട്, അവരില്‍ 4-5 പേര്‍ ലീഗില്‍ കളിച്ച് നല്ല പരിചയമുള്ളവരാണ്. വികാസ് കണ്ടോള പോയെങ്കിലും, ഹരിയാനയുടെ റെയ്ഡിംഗ് തികച്ചും സന്തുലിതവും ശക്തവുമാണ്.

പരിചയസമ്പന്നരായ കളിക്കാരുടെ അഭാവം:

കഴിഞ്ഞ സീസണിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ടാകിള്‍ പോയിന്റ് നേടിയ ഡിഫന്‍ഡര്‍ ജയ്ദീപിനെ ഹരിയാന നിലനിര്‍ത്തി. ജോഗീന്ദറിനെപ്പോലെ വളരെ സീനിയര്‍ കളിക്കാരനും ടീമിലുണ്ട്, അദ്ദേഹത്തിന് തീര്‍ച്ചയായും ഇതിന്റെ നേട്ടം ലഭിക്കാന്‍ പോകുന്നു. എങ്കിലും ഈ രണ്ട് താരങ്ങളെയും ഒഴിവാക്കിയാല്‍ ടീമില്‍ പരിചയ സമ്പന്നരായ ഡിഫന്‍ഡര്‍മാരുടെ അഭാവം വ്യക്തമാണ്. സീസണിന്റെ മധ്യത്തില്‍, ഹരിയാനയുടെ പ്രതിരോധത്തിലെ ഈ ദൗര്‍ബല്യം വളരെ വലുതായിരിക്കും.

ഒരു ഓള്‍റൗന്‍ഡര്‍ മാത്രമാണ് ടീമിലുള്ളത്:

ലേലത്തില്‍ റൈഡര്‍മാര്‍ക്കും ഡിഫന്‍ഡര്‍മാര്‍ക്കും ഹരിയാന മുഴുവന്‍ ഊന്നല്‍ നല്‍കിയിരുന്നു, ഓള്‍റൗന്‍ഡര്‍ കളിക്കാരെ വാങ്ങേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് മനസിലായില്ല. ഹരിയാനയുടെ ഓള്‍റൗന്‍ഡറായ ഏക താരമാണ് നിതിന്‍ റാവല്‍. നിതിന്റെ ഇതുവരെയുള്ള കരിയര്‍ സമ്മിശ്രമായിരുന്നു, പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. മികച്ച ഒരു ഓള്‍റൗന്‍ഡറുടെ അഭാവവും ഹരിയാനയ്ക്ക് പ്രശ്‌നമാകും.

Keywords: Kabaddi-Tournament, Kabaddi-Team, Kabaddi-Competition, Pro-Kabaddi-League, Sports, Top-Headlines, National, Championship, Pro Kabaddi 2022, Haryana Steelers, Pro Kabaddi 2022: Reasons why Haryana Steelers could win PKL 9. 
< !- START disable copy paste -->

Post a Comment