city-gold-ad-for-blogger
Aster MIMS 10/10/2023

MVP award | പ്രോ കബഡി ലീഗ്: ആരാവും ഇത്തവണ ടൂർണമെന്റിന്റെ താരം? ഹാട്രിക് നേടാൻ നവീൻ കുമാറിന് അവസരം; മുൻ സീസണുകളിൽ മോസ്റ്റ് വാല്യൂബിൾ പ്ലെയർ അവാർഡ് സ്വന്തമാക്കിയ താരങ്ങളെ അറിയാം

ബെംഗ്ളുറു: (www.kasargodvartha.com) പ്രോ കബഡി ലീഗിന്റെ ഒമ്പതാം എഡിഷൻ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. പികെഎൽ ട്രോഫി ഉയർത്താനുള്ള ഓട്ടത്തിൽ നിരവധി ടീമുകളുള്ള മറ്റൊരു മികച്ച മത്സര സീസണാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. താരങ്ങളിൽ നിന്നും മികച്ച മത്സരങ്ങൾ ടീമുകളും കാണികളും പ്രതീക്ഷിക്കുന്നു. സീസണിലുടനീളം മികച്ച പ്രകടനം നടത്തുന്ന കളിക്കാർക്കാണ് പ്രോ കബഡി മോസ്റ്റ് വാല്യൂബിൾ പ്ലെയർ (MVP) അവാർഡ് നൽകുന്നത്. 2014-ൽ പ്രോ കബഡി ആരംഭിച്ചതു മുതൽ, എട്ട് സീസണുകളിലായി ആറ് കളിക്കാർ ഈ അവാർഡ് നേടിയിട്ടുണ്ട്, റൈഡർമാർ പ്രധാനമായും ലിസ്റ്റിൽ ആധിപത്യം പുലർത്തി.

പികെഎൽ ചരിത്രത്തിൽ എംവിപി അവാർഡ് നേടിയ കളിക്കാർ?

1) പികെഎൽ 1 - അനൂപ് കുമാർ (യു മുംബ)
MVP award | പ്രോ കബഡി ലീഗ്: ആരാവും ഇത്തവണ ടൂർണമെന്റിന്റെ താരം? ഹാട്രിക് നേടാൻ നവീൻ കുമാറിന് അവസരം; മുൻ സീസണുകളിൽ മോസ്റ്റ് വാല്യൂബിൾ പ്ലെയർ അവാർഡ് സ്വന്തമാക്കിയ താരങ്ങളെ അറിയാം
പികെഎലിന്റെ ആദ്യ സീസണിൽ എംവിപി അവാർഡ് അനൂപ് കുമാർ നേടി. ഈ താരം തന്റെ ക്യാപ്റ്റൻസിയിൽ യു മുംബയെ ഫൈനലിൽ എത്തിച്ചിരുന്നു. സീസണിലുടനീളം അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു, 16 മത്സരങ്ങളിൽ നിന്ന് 155 പോയിന്റുകൾ അദ്ദേഹം നേടി. രണ്ടാം സീസണിൽ അനൂപ് കുമാർ തന്റെ ക്യാപ്റ്റൻസിയിൽ യു മുംബയെ ചാംപ്യനാക്കി.

2) പികെഎൽ 2 - മൻജീത് ചില്ലർ (ബെംഗളൂരു ബുൾസ്)
MVP award | പ്രോ കബഡി ലീഗ്: ആരാവും ഇത്തവണ ടൂർണമെന്റിന്റെ താരം? ഹാട്രിക് നേടാൻ നവീൻ കുമാറിന് അവസരം; മുൻ സീസണുകളിൽ മോസ്റ്റ് വാല്യൂബിൾ പ്ലെയർ അവാർഡ് സ്വന്തമാക്കിയ താരങ്ങളെ അറിയാം
പ്രോ കബഡി ലീഗിന്റെ രണ്ടാം സീസണിൽ ബാംഗ്ലൂർ ബുൾസിനായി കളിച്ചാണ് മഞ്ജീത് ചില്ലർ എംവിപി അവാർഡ് നേടിയത്. 16 മത്സരങ്ങളിൽ നിന്ന് 67 റെയ്ഡ് പോയിന്റുകളും 40 ടാകിൾ പോയിന്റുകളും നേടി. സീസണിലെ മികച്ച 10 ഡിഫൻഡർമാരുടെയും റൈഡർമാരുടെയും പട്ടികയിൽ അദ്ദേഹവും ഇടം പിടിച്ചു. ഇപ്പോൾ വിരമിച്ച മഞ്ജീത് ഈ സീസണിൽ പരിശീലകന്റെ റോളിൽ എത്തും.

3) പികെഎൽ 3 - രോഹിത് കുമാർ (പട്ന പൈറേറ്റ്സ്)
MVP award | പ്രോ കബഡി ലീഗ്: ആരാവും ഇത്തവണ ടൂർണമെന്റിന്റെ താരം? ഹാട്രിക് നേടാൻ നവീൻ കുമാറിന് അവസരം; മുൻ സീസണുകളിൽ മോസ്റ്റ് വാല്യൂബിൾ പ്ലെയർ അവാർഡ് സ്വന്തമാക്കിയ താരങ്ങളെ അറിയാം
തുടർച്ചയായി മൂന്ന് സീസണുകളിൽ പികെഎൽ കിരീടം നേടിയ ഏക ടീമാണ് പട്ന പൈറേറ്റ്സ്. രോഹിത് കുമാർ 12 മത്സരങ്ങളിൽ നിന്ന് 102 റെയ്ഡ് പോയിന്റുകൾ നേടി, ഇക്കാരണത്താൽ രോഹിതിന് പികെഎൽ സീസൺ മൂന്നിൽ എംവിപി അവാർഡ് ലഭിച്ചു. ഈ സീസണിൽ പർദീപ് നർവാളിന്റെ പ്രകടനവും മികച്ചതായിരുന്നു.

4) പികെഎൽ 4 - പർദീപ് നർവാൾ (പട്ന പൈറേറ്റ്സ്)
MVP award | പ്രോ കബഡി ലീഗ്: ആരാവും ഇത്തവണ ടൂർണമെന്റിന്റെ താരം? ഹാട്രിക് നേടാൻ നവീൻ കുമാറിന് അവസരം; മുൻ സീസണുകളിൽ മോസ്റ്റ് വാല്യൂബിൾ പ്ലെയർ അവാർഡ് സ്വന്തമാക്കിയ താരങ്ങളെ അറിയാം
റെകോർഡ് ബ്രേകർ പർദീപ് നർവാളിന് സീസൺ നാല് വളരെ മികച്ചതായിരുന്നു. പർദീപ് നർവാൾ തന്റെ മികച്ച പ്രകടനത്തിന് സീസൺ നാലിൽ MVP അവാർഡ് നേടി. 16 മത്സരങ്ങളിൽ നിന്ന് 131 റെയ്ഡ് പോയിന്റുകൾ നേടി.

5) പികെഎൽ 5 - പർദീപ് നർവാൾ (പട്ന പൈറേറ്റ്സ്)
MVP award | പ്രോ കബഡി ലീഗ്: ആരാവും ഇത്തവണ ടൂർണമെന്റിന്റെ താരം? ഹാട്രിക് നേടാൻ നവീൻ കുമാറിന് അവസരം; മുൻ സീസണുകളിൽ മോസ്റ്റ് വാല്യൂബിൾ പ്ലെയർ അവാർഡ് സ്വന്തമാക്കിയ താരങ്ങളെ അറിയാം
സീസൺ അഞ്ചിലും എംവിപി അവാർഡ് പർദീപ് നർവാൾ നേടി. അദ്ദേഹത്തിൻറെ തകർപ്പൻ പ്രകടനം പട്‌ന പൈറേറ്റ്‌സിന് ഹാട്രിക് കിരീടം സമ്മാനിച്ചു. സീസണിൽ 26 മത്സരങ്ങൾ കളിച്ച് 369 റെയ്ഡ് പോയിന്റുകൾ അദ്ദേഹം നേടി. ഈ സീസണിൽ പർദീപ് നർവാൾ യുപി യോദ്ധയ്ക്ക് വേണ്ടി കളിക്കും.

6) പികെഎൽ 6 - പവൻ കുമാർ സെഹ്‌രാവത് (ബെംഗളൂരു ബുൾസ്)
MVP award | പ്രോ കബഡി ലീഗ്: ആരാവും ഇത്തവണ ടൂർണമെന്റിന്റെ താരം? ഹാട്രിക് നേടാൻ നവീൻ കുമാറിന് അവസരം; മുൻ സീസണുകളിൽ മോസ്റ്റ് വാല്യൂബിൾ പ്ലെയർ അവാർഡ് സ്വന്തമാക്കിയ താരങ്ങളെ അറിയാം
സീസൺ ആറിൽ എംവിപി അവാർഡ് പവൻ സെഹ്‌രാവത്തിന് ലഭിച്ചു. 24 മത്സരങ്ങളിൽ നിന്ന് 271 പോയിന്റ് നേടിയ അദ്ദേഹം ബംഗളൂരു ബുൾസിനെ ആദ്യമായി ചാമ്പ്യന്മാരാക്കിയതിൽ പ്രധാന പങ്കുവഹിച്ചു. ഈ സീസണിൽ തമിഴ് തലൈവാസിന് വേണ്ടിയാണ് താരം കളിക്കുക.

7) പികെഎൽ 7 - നവീൻ കുമാർ (ദബാംഗ് ഡെൽഹി)
MVP award | പ്രോ കബഡി ലീഗ്: ആരാവും ഇത്തവണ ടൂർണമെന്റിന്റെ താരം? ഹാട്രിക് നേടാൻ നവീൻ കുമാറിന് അവസരം; മുൻ സീസണുകളിൽ മോസ്റ്റ് വാല്യൂബിൾ പ്ലെയർ അവാർഡ് സ്വന്തമാക്കിയ താരങ്ങളെ അറിയാം
പ്രോ കബഡി ലീഗ് സീസൺ കീഴിൽ നവീൻ കുമാർ എംവിപി അവാർഡ് നേടി. തകർപ്പൻ പ്രകടനത്തിലൂടെ ദബാംഗ് ഡെൽഹിയെ ഫൈനലിലെത്തിച്ച അദ്ദേഹം 23 മത്സരങ്ങളിൽ നിന്ന് 301 പോയിന്റ് നേടി. തന്റെ രണ്ടാം പികെഎൽ സീസണിലാണ് നവീൻ കുമാർ ഈ പുരസ്കാരം നേടിയത്.

8) പികെഎൽ 8 - നവീൻ കുമാർ (ദബാംഗ് ഡെൽഹി)
MVP award | പ്രോ കബഡി ലീഗ്: ആരാവും ഇത്തവണ ടൂർണമെന്റിന്റെ താരം? ഹാട്രിക് നേടാൻ നവീൻ കുമാറിന് അവസരം; മുൻ സീസണുകളിൽ മോസ്റ്റ് വാല്യൂബിൾ പ്ലെയർ അവാർഡ് സ്വന്തമാക്കിയ താരങ്ങളെ അറിയാം
പികെഎൽ സീസൺ എട്ടിൽ നവീൻ കുമാർ ഒരിക്കൽ കൂടി എംവിപി അവാർഡ് നേടി. 17 മത്സരങ്ങളിൽ നിന്ന് 207 റെയ്ഡ് പോയിന്റുകൾ നേടിയ അദ്ദേഹം ദബാംഗ് ഡെൽഹിയെ ആദ്യമായി കിരീട വിജയത്തിലേക്ക് നയിച്ചു. ഈ സീസണിൽ അദ്ദേഹത്തിന് എംവിപി അവാർഡ് നേടാനുള്ള ഹാട്രിക് നേടാനുള്ള അവസരമുണ്ട്.

Keywords:  Karnataka, News, Top-Headlines, Latest-News, Sports, Kabaddi-Team, Kabadi-Tournament, Pro-Kabaddi-League, Pro Kabaddi 2022: List of players who have won the MVP award.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL