Join Whatsapp Group. Join now!
Aster MIMS 10/10/2023

Viral Video | വഴിയാത്രക്കാരിയായ സ്ത്രീയെ കൊണ്ട് 'പൊലീസ് പണി' ചെയ്യിപ്പിച്ചു; വീഡിയോ വൈറൽ; പൊലീസിന് വമ്പൻ നാണക്കേട്

Police video goes viral #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂർ:  (www.kasargodvartha.com) വഴിയാത്രക്കാരിയായ സ്ത്രീയെ കൊണ്ട് പൊലീസ് പണി ചെയ്യിപ്പിക്കുന്ന വീഡിയോ വൈറലായി. ഇത് പൊലീസിന് വമ്പൻ നാണക്കേടായി. കണ്ണൂർ വിസിയുടെ വസതിയിലേക്ക് കെ എസ് യു നടത്തിയ മാർചിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.         

Police video goes viral, Kerala, Kannur, News, Top-Headlines, Viral-Video, Police, Student, Custody, Mobile.

വനിതാ പൊലീസ് ഇല്ലാതെയാണ് സമര സ്ഥലത്ത് പൊലീസ് എത്തിയത്. കെഎസ് യു പ്രവർത്തകരായ വിദ്യാർഥിനികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്‌ വഴിയാത്രക്കാരിയായ സ്ത്രീയെ ഉപയോഗിച്ചാണെന്നാണ് ആരോപണം. വിസിയുടെ രാജി ആവശ്യപ്പെട്ടാണ് കെ എസ് യു മാർച് നടത്തിയത്.     

Police video goes viral, Kerala, Kannur, News, Top-Headlines, Viral-Video, Police, Student, Custody, Mobile.

മാർചിൽ പങ്കെടുത്ത കെ എസ് യു പ്രവർത്തകരായ കാവ്യ, ദേവനന്ദ എന്നീ വിദ്യാർഥിനികളെയാണ് വനിതാ പൊലീസിൻ്റെ അസാന്നിധ്യത്തിൽ കസ്റ്റഡിയിൽ എടുത്തത്. വഴിയാത്രക്കാരിയായ സ്ത്രീയെ കൊണ്ട് നിർബന്ധിച്ചാണ് പൊലീസ് പെൺകുട്ടികളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തതെന്നാണ് ആരോപണം. 

കണ്ണൂർ ടൗൺ സിഐയാണ് പെൺകുട്ടികളെ പിടിക്കാൻ വഴിയാത്രക്കാരിയായ സ്ത്രീക്ക് നിർദേശം നൽകിയതെന്നും ഇതിൻ്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രികരിക്കുന്നത് തടയാൻ ശ്രമം ഉണ്ടായതായും പരാതിയുണ്ട്. വീഡിയോ ഇതിനകം തന്നെ വൈറലായി.

Keywords:  Police video goes viral, Kerala, Kannur, News, Top-Headlines, Viral-Video, Police, Student, Custody, Mobile.

Post a Comment