city-gold-ad-for-blogger

PM Modi | ഉദ്യോഗാർഥികൾക്ക് വൻ അവസരം: 10 ലക്ഷം പേർക്ക് ജോലി നൽകാൻ കേന്ദ്ര സർകാർ; 'തൊഴിൽ മേള'യ്ക്ക് പ്രധാനമന്ത്രി ശനിയാഴ്ച തുടക്കം കുറിക്കും

ന്യൂഡെൽഹി: (www.kasargodvartha.com) 10 ലക്ഷം പേരെ റിക്രൂട് ചെയ്യാനുള്ള പദ്ധതിയായ 'റോസ്ഗർ മേള' ഒക്ടോബർ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ആരംഭിക്കുമെന്നും ചടങ്ങിൽ 75,000 ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും സർകാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ തുടർചയായ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പായിരിക്കും ഇതെന്ന് പ്രസ്താവനയിൽ പറയുന്നു.
  
PM Modi | ഉദ്യോഗാർഥികൾക്ക് വൻ അവസരം: 10 ലക്ഷം പേർക്ക് ജോലി നൽകാൻ കേന്ദ്ര സർകാർ; 'തൊഴിൽ മേള'യ്ക്ക് പ്രധാനമന്ത്രി ശനിയാഴ്ച തുടക്കം കുറിക്കും

കേന്ദ്ര സർകാരിന്റെ 38 മന്ത്രാലയങ്ങളിലോ വിവിധോ വകുപ്പുകളിലോ ആണ് രാജ്യത്തുടനീളമുള്ള പുതിയ റിക്രൂട്മെന്റുകൾ നടത്തുന്നത്. ഗ്രൂപ് എ, ബി (ഗസറ്റഡ്), ഗ്രൂപ് ബി (നോൺ ഗസറ്റഡ്), ഗ്രൂപ് സി എന്നിങ്ങനെ വിവിധ തസ്തികകളിലേക്കായിരിക്കും നിയമനം. കേന്ദ്ര സായുധ സേനാംഗങ്ങൾ, സബ് ഇൻസ്പെക്ടർമാർ, കോൺസ്റ്റബിൾമാർ, എൽഡിസി, സ്റ്റെനോ, പിഎ, ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർമാർ, എംടിഎസ് തുടങ്ങിയവരെയും നിയമിക്കും.

ഈ റിക്രൂട്മെന്റുകൾ മന്ത്രാലയങ്ങളും വകുപ്പുകളും സ്വയമോ അല്ലെങ്കിൽ UPSC, SSC, റെയിൽവേ റിക്രൂട്മെന്റ് ബോർഡ് തുടങ്ങിയ റിക്രൂടിംഗ് ഏജൻസികൾ വഴിയോ ആയിരിക്കും നടത്തുക. ദ്രുതഗതിയിലുള്ള റിക്രൂട്മെന്റിനായി, തിരഞ്ഞെടുപ്പ് പ്രക്രിയകൾ ലളിതമാക്കുകയും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടെന്നും പിഎംഒ അറിയിച്ചു.

Keywords: New Delhi, India, News, Top-Headlines, Government, Prime Minister, PM Modi to launch drive to recruit 10 lakh people.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia