Join Whatsapp Group. Join now!
Aster MIMS 10/10/2023

PK Kunhalikkutty | സീതി സാഹിബിന്റെയും സഹപ്രവര്‍ത്തകരുടെയും ദീര്‍ഘദൃഷ്ടിയോടുമുള്ള പ്രവർത്തനങ്ങൾ മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്ക് വഴിവെച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി

PK Kunhalikkutty about Seethi Sahib #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്: (www.kasargodvartha.com) കേരള മുസ്‌ലിംകള്‍ ഇന്ന് കാണുന്ന രചനാത്മകങ്ങളായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ശില്‍പി ആരെന്നുള്ള ചോദ്യത്തിനുത്തരമാണ് കെഎം സീതി സാഹിബ് എന്ന് മുസ്ലിം ലീഗ് അഖിലേൻഡ്യാ ജെനറൽ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീതി സാഹിബിന്റെയും സഹപ്രവര്‍ത്തകരുടെയും ബൗദ്ധികവും ക്രിയാത്മകവും ദീര്‍ഘദൃഷ്ടിയോടുമുള്ള പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിം സമുദായത്തിന്റെ സര്‍വ പുരോഗതിക്കും വഴിവെച്ചത്.                        
PK Kunhalikkutty about Seethi Sahib, Kalanad,Kerala,kasaragod,news,Top-Headlines,Muslim-league,Muslims
ഈ നവോഥാന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇൻഡ്യൻ മുസ്‌ലിം കളുടെ സാമൂഹിക ഭൂപടത്തില്‍ കേരളത്തിന് അഭിമാനകമായ അസ്തിത്വം കൈവരിക്കാന്‍ സാധിച്ചത്. സീതി സാഹിബ് പകർന്ന ഊർജ്ജം ഉൾക്കൊണ്ട് മുസ്ലിം ലീഗ് നടത്തിയ 75 വർഷത്തെ പ്രവർത്തനത്തിലൂടെ കേരളത്തിലും തമിഴ്നാട്ടിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
          
PK Kunhalikkutty about Seethi Sahib, Kalanad,Kerala,kasaragod,news,Top-Headlines,Muslim-league,Muslims

മുസ് ലിം ലീഗ് ഉദുമ നിയോജക മണ്ഡലം കമിറ്റിയുടെ സീതി സാഹിബ് പൊളിറ്റികൽ സ്കൂൾ ആൻഡ് പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ എന്നിവയുടെ ഉദ്ഘാടനം കളനാട് കെഎച് കൺവെൻഷൻ സെൻ്റർ ഹോളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാങ്ങാട് കൂളിക്കുന്ന് ശാഖ മുസ് ലിം ലീഗ് കമിറ്റി ഒരു പ്രവർത്തകന് നിർമിച്ച് നൽകുന്ന ബൈത് റഹ് മ യുടെ ശിലാസ്ഥാപനം കുഞ്ഞാലികുട്ടി നിർവഹിച്ചു. വിവിധ പരീക്ഷ വിജയികൾക്കും കായിക താരത്തിനും ഉപഹാരം നൽകി.

സിപിഎമിൽ നിന്നും രാജിവെച്ചു മുസ്ലിം ലീഗിൽ ചേർന്ന പ്രവർത്തകരെ കുഞ്ഞാലികുട്ടി ഷോൾ അണിയിച്ചു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് കെഇഎ ബകർ അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി എബി ശാഫി സ്വാഗതം പറഞ്ഞു. വനിതാ ലീഗ് സംസ്ഥാന പ്രസിഡൻ്റ് സുഹ്റ മമ്പാട്, ഹസീം ചെമ്പ്ര തിരൂർ എന്നിവർ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സിടി അഹ്മദ് അലി, ജില്ലാ പ്രസിഡൻ്റ് ടിഇ അബ്ദുല്ല, എ അബ്ദുർ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എൻഎ നെല്ലിക്കുന്ന്

എംഎൽഎ, വികെപി ഹമീദലി, പിഎം മുനീർ ഹാജി, മൂസാബി ചെർക്കള, വിപിഎ ഖാദർ, ഹമീദ് മാങ്ങാട്, കെഎ അബ്ദുല്ല ഹാജി, തൊട്ടി സാലിഹ് ഹാജി, ഹുസൈനാർ തെക്കിൽ, സിഎൽ റശീദ് ഹാജി, എം എസ് ശുകൂർ, അശ്റഫ് എടനീർ, ശരീഫ് കൊടവഞ്ചി, കാപ്പിൽ മുഹമ്മദ് പാഷ, എംബി ശാനവാസ്, റഊഫ് ബായിക്കര, ഖാദർ ആലൂർ, കലാഭവൻ രാജു, ഹാജി അബ്ദുല്ല ഹുസൈൻ, അബ്ദുല്ലക്കുഞ്ഞി കീഴൂർ,

കെബി എം ശരീഫ്, എംഎച് മുഹമ്മദ്ക്കുഞ്ഞി, സിദ്ദീഖ് പള്ളിപ്പുഴ, ചോണായി മുഹമ്മദ്, കെബി മുഹമ്മദ് കുഞ്ഞി, എസ് എം മുഹമ്മദ് കുഞ്ഞി, അശ്റഫ് ഹാജി ചെണ്ട മൂല, ശറഫുദ്ദീൻ കുണിയ, ലത്വീഫ് പടുപ്പ്, സിറാജുദ്ദീൻ പള്ളങ്കോട്, കല്ലട്ര അബ്ദുൽ ഖാദർ, ടിഡി കബീർ, എപി ഹസൈനാർ, അബ്ബാസ് ബന്താട്, ബഷീർ പാക്യാര, എരോൽ മുഹമ്മദ് കുഞ്ഞി, മുനവ്വർ പാറ പള്ളി, അൽത്വാഫ് പൊവ്വൽ, ആഇശ സഅദുല്ല, സുഫൈജ അബൂബകർ, ഷക്കീല ബശീർ, ഷാഹിദ റഷീദ്, ഖത്വർ ലത്വീഫ്, മുജീബ് അയ്യങ്കോൽ, അബ്ദുൽ ഖാദർ കളനാട്, ഹാരിസ് കല്ലട കുറ്റി, കെപി അബ്ബാസ് കളനാട് തുടങ്ങിയവർ സംബന്ധിച്ചു.

Keywords: PK Kunhalikkutty about Seethi Sahib, Kalanad,Kerala,Kasaragod,news,Top-Headlines, Muslim-league,Muslims.

Post a Comment