അതിനിടെ പതിവ് പോലെ പ്രഭാത സവാരിക്കായി പോയ മധു തിരിച്ചെത്താതതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ആവശ്യപ്രകാരം ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം മധുവിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നിലേശ്വരം രാജാസ് ഹൈസ്‌കൂളിന് സമീപത്തുള്ള ഭാര്യ സിന്ധുവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള മാണൂര്‍ക്കര ജ്വലറിയില്‍ ജീവനക്കാരനായിരുന്നു മധു.
മുണ്ടയാട്ടെ പരേതനായ ബാലകൃഷ്ണന്‍ - കമലാക്ഷി ദമ്പതികളുടെ മകനാണ്. ഏക മകള്‍ മിന്‍ഷിയുടെ വിവാഹ നിശ്ചയം രണ്ടാഴ്ച മുമ്പാണ് നടന്നത്.
സഹോദരങ്ങള്‍: ചന്ദ്രന്‍, കൈലാസന്‍, ശ്രീദാസന്‍, രാജീവന്‍, സുന്ദരന്‍, ശകുന്തള, ബിന്ദു, സന്ധ്യ.
Keywords: Nileshwaram, Kasaragod, Kerala, Latest-News, News, Top-Headlines, Train, Accident, Accidental Death, Death, Dead Body, Police, Person who was hit by train, identified.
< !- START disable copy paste -->