Join Whatsapp Group. Join now!
Aster mims 04/11/2022

Strict Action | പാറപ്പള്ളി മസ്ജിദ് കമിറ്റി കേരളത്തിന് മാതൃകയാകുന്നു; ലഹരി കേസിൽ ഉൾപെട്ട ഒരാളെ കൂടി മഹല്ല് ജമാഅതിൽ നിന്നും പുറത്താക്കി

Person involved in drug case expelled from Mahal Jamaath#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവർക്കും വിൽക്കുന്നവർക്കുമെതിരെ നടപടിയുമായി വീണ്ടും പാറപ്പള്ളി മുസ്ലിം ജമാഅത് കമിറ്റി. ഒരു അംഗത്തിനെ കൂടി മഹല്ല് ജമാഅതിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഗുരുപുരം സ്വദേശിയായ യുവാവിനെതിരെയാണ് നടപടി. ലഹരി പദാർഥങ്ങൾ കൈവശം വെച്ചതിന് യുവാവിനെതിരെ അമ്പലത്തറ പൊലീസ് കെസെടുത്തതിന് പിന്നാലെയാണ് ജമാഅത് കമിറ്റിയുടെ നടപടി.
  
Kasaragod, Kanhangad, Kerala, News, Top-Headlines, Latest-News, Masjid, Committee, case, Jamaath-committee, Kanjavu, Drugs, Person involved in drug case expelled from Mahal Jamaath.

മൂന്നാം മൈൽ സ്വദേശിക്കെതിരെ ജമാഅത് കമിറ്റി നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ജമാഅത് പരിധിയിൽ കഞ്ചാവ് - മയക്കുമരുന്ന് മാഫിയകൾ വർധിച്ച് വരുന്നുണ്ടെന്നും ഇത്തരക്കാരെ നിരീക്ഷിച്ച് വരികയാണന്നും തെളിവുകൾ ലഭിച്ചാൽ ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ജമാഅത് ജനറൽ സെക്രടറി ജമാഅത് അംഗങ്ങളെ അറിയിച്ചു.
  
Kasaragod, Kanhangad, Kerala, News, Top-Headlines, Latest-News, Masjid, Committee, case, Jamaath-committee, Kanjavu, Drugs, Person involved in drug case expelled from Mahal Jamaath.

Keywords: Kasaragod, Kanhangad, Kerala, News, Top-Headlines, Latest-News, Masjid, Committee, case, Jamaath-committee, Kanjavu, Drugs, Person involved in drug case expelled from Mahal Jamaath.

Post a Comment