Join Whatsapp Group. Join now!
Aster MIMS 10/10/2023

Accident | മയില്‍ വിലനായി; നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്‌ മറിഞ്ഞ് കോളജ് ജൂനിയര്‍ സൂപ്രണ്ടിന് പരിക്ക്

Peacock hits bike; Junior superintendent of college injured, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) ദേശീയ പാതയില്‍ പടന്നക്കാട് മേല്‍പാലത്തിന് സമീപം കോളജിലേക്ക് ബുള്ളറ്റില്‍ പോകുമ്പോള്‍ ജൂനിയര്‍ സൂപ്രണ്ടിന്റെ ദേഹത്തേക്ക് പാറി വന്ന മയില്‍ ഇടിച്ചു. അപകടത്തില്‍ ബുള്ളറ്റ് ബൈക്‌ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. പടന്നക്കാട് നെഹ്റു കോളജിലെ ജൂനിയര്‍ സൂപ്രണ്ട് കാഞ്ഞങ്ങാട്ടെ ടി കെ ബാലഗോപാലനാണ് (35) പരിക്കേറ്റത്.
              
Latest-News, Kerala, Kasaragod, Top-Headlines, Accident, Injured, Birds, Teacher, Peacock hits bike; Junior superintendent of college injured.

ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും കോളജിലേക്ക് പോകവെയാണ് പടന്നക്കാട് റെയില്‍വേ ഒവര്‍ബ്രിഡ്ജിന് സമീപത്ത് വെച്ച് അമിതവേഗതയില്‍ പറന്നുവന്ന മയില്‍ അപകടം വരുത്തിയത്. നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്‌ റോഡിലേക്ക് മറിയുകയായിരുന്നു. ഒടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ബാലഗോപാലനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
             
Latest-News, Kerala, Kasaragod, Top-Headlines, Accident, Injured, Birds, Teacher, Peacock hits bike; Junior superintendent of college injured.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Accident, Injured, Birds, Teacher, Peacock hits bike; Junior superintendent of college injured.

Post a Comment