Join Whatsapp Group. Join now!
Aster mims 04/11/2022

Threatening Call | പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെതിരെ ഫോണില്‍ ഭീഷണി; പിന്നില്‍ അതേ വിജേഷ് തന്നെ; കേസെടുത്തതോടെ മുങ്ങി

Payyannur MLA TI Madhusudan threatened on phone; Police booked#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പയ്യന്നൂര്‍: (www.kasargodvartha.com) സിപിഎം ജില്ലാ കമിറ്റി അംഗവും പയ്യന്നൂര്‍ എംഎല്‍എയുമായ ടിഐ മധുസൂദനനെതിരെ ഫോണില്‍ ഭീഷണിയെന്ന് പരാതി. മൊബൈല്‍ ഫോണില്‍ വന്ന ഭീഷണി സംബന്ധിച്ച് എംഎല്‍എ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kasaragod, Kerala, News, Top-Headlines, Payyannur, Mobile Phone, Case, Threatened, Threatening, Phone-Call, Complaint, MLA, Police, Investigation, Arrest, Remand, Payyannur MLA TI Madhusudan threatened on phone; Police booked.
എംഎല്‍എയുടെ ഫോണില്‍ കഴിഞ്ഞ ദിവസമാണ് ഭീഷണി വിളി വന്നത്. ലഹള ഉണ്ടാക്കുന്ന തരത്തിലും അശ്ലീല ഭാഷയിലുമാണ് വിളിച്ചയാള്‍ സംസാരിച്ചതെന്ന് എംഎല്‍എയുടെ പരാതിയില്‍ പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭീഷണി മുഴക്കിയത് ചെറുതാഴത്തെ വിജേഷ് എന്നയാളാണെന്ന് പൊലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസെടുത്തതോടെ പ്രതി നാട്ടില്‍ നിന്ന് മുങ്ങിയിട്ടുണ്ട്.  
Kasaragod, Kerala, News, Top-Headlines, Payyannur, Mobile Phone, Case, Threatened, Threatening, Phone-Call, Complaint, MLA, Police, Investigation, Arrest, Remand, Payyannur MLA TI Madhusudan threatened on phone; Police booked.
2018 സെപ്റ്റംബര്‍ 14ന് മൊബൈല്‍ ഫോണിലും സിപിഎം പയ്യന്നൂര്‍ ഏരിയ കമിറ്റി ഓഫീസിലെ ലാന്‍ഡ് ഫോണിലും വിളിച്ച് വധഭീഷണി മുഴക്കിയെന്ന സംഭവത്തിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. സമാനമായ കേസില്‍ ഇയാള്‍ക്കെതിരെ വാറന്റ് നിലനില്‍ക്കവെയാണ് വീണ്ടും ഭീഷണിയുമായി ഇയാള്‍ രംഗത്ത് വന്നത്. മുഖ്യമന്ത്രിയെ വധിക്കുമെന്നും അന്നത്തെ ജില്ലാ സെക്രടറിയായിരുന്ന പി ജയരാജന്റെ കൈ വെട്ടുമെന്നും ഭീഷണി മുഴക്കിയെന്ന കേസില്‍ വിജേഷിനെ കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

You Might Also Like:

Keywords: Kasaragod, Kerala, News, Top-Headlines, Payyannur, Mobile Phone, Case, Threatened, Threatening, Phone-Call, Complaint, MLA, Police, Investigation, Arrest, Remand, Payyannur MLA TI Madhusudan threatened on phone; Police booked.
< !- START disable copy paste -->

Post a Comment