Join Whatsapp Group. Join now!
Aster MIMS 10/10/2023

Wild Elephant | പാലക്കാട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു; ഒരു കുട്ടിയാനയ്ക്ക് പരിക്ക്

Palakkad: Wild Elephant died after hit by train#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kasargodvartha.com) വാളയാര്‍ വാധ്യാര്‍ ചള്ളയില്‍ ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു. 20 വയസുള്ള പിടിയാനയാണ് ചരിഞ്ഞതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുലര്‍ചെ 3.15നുള്ള കന്യാകുമാരി- ഗുഹാവതി എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം. 

ഒരു കുട്ടിയാനയ്ക്കും പരിക്കേറ്റതായി വിവരമുണ്ട്. പരിക്കേറ്റ കുട്ടിയാന ആന കൂട്ടത്തോടൊപ്പം വടശ്ശേരി മലയിലേക്ക് കയറി പോയി. ആനയെ പോസ്റ്റ്‌മോര്‍ടത്തിനുശേഷം ഇവിടെ തന്നെ സംസ്‌കരിക്കാനാണ് തീരുമാനം.

news,Kerala,State,Top-Headlines,Animal,died,Train, Palakkad: Wild Elephant died after hit by train


റെയില്‍വേ ഉദ്യേഗസ്ഥരും വനം വകുപ്പ് സംഘവും സ്ഥലത്തെത്തി. കാട്ടാനക്കൂട്ടം സംഭവസ്ഥലത്തുനിന്ന് മാറാത്തതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ടത്തില്‍ അവിടേക്ക് എത്താനായില്ല. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ എത്തി നടപടികള്‍ സ്വീകരിക്കുകയാണ്. 

ഇവിടെ മുന്‍പും നിരവധി തവണ കാട്ടാന അപകടത്തില്‍ പെട്ടിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടില്ല. 

Keywords: news,Kerala,State,Top-Headlines,Animal,died,Train, Palakkad: Wild Elephant died after hit by train

Post a Comment