Join Whatsapp Group. Join now!
Aster MIMS 10/10/2023

Expatriate Died | കുവൈതില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മരിച്ച നിലയില്‍

Pakistani dies after falling from a under construction building #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

കുവൈത് സിറ്റി: (www.kasargodvartha.com) പ്രവാസിയെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. മരണപ്പെട്ടയാള്‍ പാകിസ്താന്‍ പൗരനാണെന്നാണ് റിപോര്‍ടുകള്‍. അല്‍ മുത്‌ല റസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം.

അപകട സമയത്ത് ഇതേ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളിയാണ് ആംബുലന്‍സ് വിളിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആംബുലന്‍സ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ പ്രവാസിയുടെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നതായി പാരാമെഡികല്‍ ജീവനക്കാര്‍ പറഞ്ഞു.

Kuwait City,  Kuwait, News, Gulf, World, Police, Pakistani dies after falling from a under construction building.

അതേസമയം സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ഡിപാര്‍ട്‌മെന്റിന് കൈമാറി.

Keywords: Kuwait City,  Kuwait, News, Gulf, World, Police, Pakistani dies after falling from a under construction building.

Post a Comment