Join Whatsapp Group. Join now!
Aster MIMS 10/10/2023

Accidental Death | ഒറ്റപ്പാലത്ത് വാഹനാപകടത്തില്‍ 9 വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം; 7 പേര്‍ക്ക് പരിക്ക്

Ottapalam: One dead in road accident #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kasargodvartha.com) ഒറ്റപ്പാലത്ത് പത്തൊന്‍പതാം മൈലിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. ശ്യാം- ചിത്ര ദമ്പതികളുടെ 9 വയസുള്ള മകള്‍ പ്രജോഭിതയാണ് മരിച്ചത്. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. 

news,Kerala,State,Palakkad,Accident,Accidental Death,Top-Headlines, Ottapalam: One dead in road accident


ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പുലര്‍ചെ 12.30 നാണ് അപകടമുണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മറ്റ് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Keywords: news,Kerala,State,Palakkad,Accident,Accidental Death,Top-Headlines, Ottapalam: One dead in road accident 

Post a Comment