Join Whatsapp Group. Join now!
Aster mims 04/11/2022

Indian Railway | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വാട്‌സ്ആപില്‍ തത്സമയ ട്രെയിന്‍ നിലയും പിഎന്‍ആര്‍ സ്റ്റാറ്റസും പരിശോധിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

Now, check your PNR status on WhatsApp; This chatbot will help you, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kasargodvartha.com) വാട്‌സ്ആപ് നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. വാട്‌സ്ആപിന്റെ വരവോടെ, നമ്മുടെ പല ജോലികളും വളരെ എളുപ്പമായി. ഇന്‍ഡ്യന്‍ റെയില്‍വേയും വാട്‌സ്ആപില്‍ നിരവധി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ട്രെയിനിന്റെ ലൈവ് സ്റ്റാറ്റസും പിഎന്‍ആര്‍ സ്റ്റാറ്റസും വാട്സ്ആപ് വഴി അറിയാനാകുമെന്ന കാര്യം പലര്‍ക്കും അറിയില്ല. ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ട്രാക് ചെയ്യാന്‍ മുമ്പ് യാത്രക്കാര്‍ക്ക് മറ്റ് ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യണമായിരുന്നു എന്നാലിപ്പോള്‍ അതിന്റെ ആവശ്യമില്ല.
                          
Latest-News, National, Mumbai, Top-Headlines, Railway, Indian-Railway, Passenger, WhatsApp, Government, India, Train, Now, check your PNR status on WhatsApp, PNR Status, Government of India, Now, check your PNR status on WhatsApp; This chatbot will help you.

ഇന്‍ഡ്യന്‍ റെയില്‍വേയുടെ ഈ സൗകര്യം നിങ്ങള്‍ക്ക് ചാറ്റ്‌ബോടില്‍ ലഭിക്കും. ഇവിടെ നിങ്ങളുടെ 10 അക്ക PNR നമ്പര്‍ നല്‍കി ട്രെയിന്‍ സ്റ്റാറ്റസ്, PNR സ്റ്റാറ്റസ്, മുന്‍ റെയില്‍വേ സ്റ്റേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ നേരിട്ട് പരിശോധിക്കാം.

ചെയ്യേണ്ടത് ഇത്രമാത്രം:

(1.) റെയ്ലോഫിയുടെ ട്രെയിന്‍ അന്വേഷണ നമ്പര്‍ (+91 9881193322) മൊബൈല്‍ ഫോണില്‍ സേവ് ചെയ്യുക
(2.) WhatsApp തുറന്ന് സേവ് ചെയ്ത നമ്പറിന്റെ ചാറ്റ് വിന്‍ഡോയിലേക്ക് പോകുക.
(3.) ചാറ്റ് വിന്‍ഡോയില്‍ PNR നമ്പര്‍ ടൈപ് ചെയ്ത് അയക്കുക.
(4.) നിങ്ങള്‍ക്ക് ഇപ്പോള്‍ PNR സ്റ്റാറ്റസ്, ട്രെയിന്‍ സ്റ്റാറ്റസ്, അലേര്‍ടുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ലഭിക്കും.
(5.) ചാറ്റ്‌ബോട് നിങ്ങള്‍ക്ക് വാട്‌സ്ആപില്‍ തത്സമയ ട്രെയിന്‍ സ്റ്റാറ്റസ് അയച്ചുകൊണ്ടേയിരിക്കും.

നിങ്ങളുടെ ഫോണില്‍ നിന്ന് 139 ഡയല്‍ ചെയ്തും നിങ്ങള്‍ക്ക് PNR സ്റ്റാറ്റസ് പരിശോധിക്കാം.

Keywords: Latest-News, National, Mumbai, Top-Headlines, Railway, Indian-Railway, Passenger, WhatsApp, Government, India, Train, Now, check your PNR status on WhatsApp, PNR Status, Government of India, Now, check your PNR status on WhatsApp; This chatbot will help you.
< !- START disable copy paste -->

Post a Comment