Join Whatsapp Group. Join now!
Aster mims 04/11/2022

New office bearers | കർഷകസംഘം ജില്ലാ സമ്മേളനം സമാപിച്ചു; കെ കുഞ്ഞിരാമൻ പ്രസിഡന്റ്, പി ജനാർദനൻ സെക്രടറി, പി ആർ ചാക്കോ ട്രഷറർ

New office bearers for Karshaka Sangham District Committee#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്‌: (www.kasargodvartha.com) പഞ്ചായത് തലത്തിൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ച്‌ താങ്ങുവില നൽകി തേങ്ങാ കർഷകരെ സംരക്ഷിക്കണമെന്ന്‌ കർഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വന്യജീവി ശല്യത്തിന്‌ ശാശ്വത പരിഹാരം കണ്ട്‌, കൃഷി നാശത്തിന്‌ നഷ്ടപരിഹാരം നൽകുക, പട്ടയ ഭൂമിയിൽ നിർമാണത്തിന്‌ അനുമതി നിഷേധിക്കുന്ന കോടതി ഉത്തരവ്‌ പിൻവലിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
Kerala, Kasaragod, Palakunnu, Farmer, Farmers-meet, President, Secretary, Panchayath, Programme, New office bearers for Karshaka Sangham District Committee.
പാലക്കുന്ന്‌ മാഷ്‌ ഓഡിറ്റോറിയത്തിലെ സി ബാലകൃഷ്‌ണൻ നഗറിൽ സംസ്ഥാന സെക്രടറി വത്സൻ പനോളി പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ ജില്ലാപ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ പതാകയുയർത്തി. പ്രതിനിധികളെ സ്വാഗതം ചെയ്‌ത്‌ ബാര വിലേജിലെ പ്രവർത്തകർ സ്വാഗതഗാനം ആലപിച്ചു. കെ കുഞ്ഞിരാമൻ അധ്യക്ഷനായി. ബി ജനാർദനൻ, കെആർ ജയാനന്ദ, ടിപി ശാന്ത, കെപി വത്സലൻ, പിആർ ചാക്കോ, ടിവി കുഞ്ഞികൃഷ്‌ണൻ, ഗീതാ സമാനി എന്നിവരടങ്ങിയ സ്‌റ്റിയറിങ്‌ കമിറ്റിയും കെ കുഞ്ഞിരാമൻ, എ ചന്ദ്രശേഖരൻ, ടി കോരൻ, കെ രമണി, കെ പി രാമചന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയവും സമ്മേളനം നിയന്ത്രിച്ചു.

കെ കുഞ്ഞിരാമൻ രക്തസാക്ഷി പ്രമേയവും സി ബാലൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ രഘുദേവൻ (പ്രമേയം), കരുവക്കാൽ ദാമോദരൻ (ക്രഡൻഷ്യൽ), സി പ്രഭാകരൻ (മിനുട്‌സ്‌), എ രവീന്ദ്രൻ (രജിസ്ട്രേഷൻ) എന്നിവർ കൺവീനറായ കമിറ്റിയേയും തെരഞ്ഞെടുത്തു. 12 ഏരിയകളിൽ നിന്നായി 289 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാസെക്രടറി പി ജനാർദനൻ അവതരിപ്പിച്ച റിപോർടിന്മേൽ 20 പേർ ചർചയിൽ പങ്കെടുത്തു.

സംസ്ഥാന ജോയിന്റ്‌ സെക്രടറി അഡ്വ. സിഎച് കുഞ്ഞമ്പു എംഎൽഎ, വൈസ്‌ പ്രസിഡന്റ്‌ വി എം ശൗഖത്, സംസ്ഥാന എക്‌സിക്യൂടീവംഗം പി വിശ്വൻ, സിപിഎം ജില്ലാസെക്രടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാന കമിറ്റിയംഗം കെപി സതീഷ്‌ ചന്ദ്രൻ, ജില്ലാസെക്രടറിയറ്റംഗങ്ങളായ കെവി കുഞ്ഞിരാമൻ, എം സുമതി എന്നിവരും പങ്കെടുത്തു. സംഘാടകസമിതി ചെയർമാൻ മധു മുതിയക്കാൽ സ്വാഗതവും വി പ്രഭാകരൻ നന്ദിയും പറഞ്ഞു.

രണ്ടുദിവസമായി സംഘടിപ്പിക്കാനിരുന്ന സമ്മേളനം കോടിയേരിയുടെ മരണത്തെ തുടർന്നാണ്‌ ഒറ്റദിവസത്തേക്ക്‌ മാത്രമാക്കിയത്‌. പൊതുസമ്മേളനവും ഒഴിവാക്കി. 40 അംഗ ജില്ലാ കമിറ്റിയെയും 15 അംഗം എക്സിക്യൂടീവ് അംഗങ്ങളെയും സമ്മേളനം തെരെഞ്ഞടുത്തു.

ഭാരവാഹികൾ: കെ കുഞ്ഞിരാമൻ (പ്രസിഡന്റ്), കെപി വത്സലൻ, ടി പി ശാന്ത, എ ചന്ദ്രശേഖരൻ (വൈസ് പ്രസിഡന്റ്), പി ജനാർദനൻ (സെക്രടറി), സി പ്രഭാകരൻ, പി രഘുദേവൻ, കെ പി രാമചന്ദ്രൻ (ജോയിന്റ് സെക്രടറി), പി ആർ ചാക്കോ ( ട്രഷറർ).

Keywords: Kerala, Kasaragod, Palakunnu, Farmer, Farmers-meet, President, Secretary, Panchayath, Programme, New office bearers for Karshaka Sangham District Committee.

Post a Comment