ഒരു മാസം മുമ്പ് വിനോദയാത്രയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയതായിരുന്നു യുവാവ്. നാട്ടില്‍ നിന്ന് യുവാവ് തനിച്ചാണ് പോയിരുന്നതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ഖത്വറില്‍ ഉണ്ടായിരുന്ന സിനാന്‍ ആറ് മാസം മുമ്പാണ് നാട്ടില്‍ വന്നത്. ചില പ്രവാസി സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിനോദയാത്ര പോയതെന്നാണ് വിവരം.
രണ്ടാഴ്ച മുമ്പ് ബന്ധുക്കള്‍ സിനാനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഡെല്‍ഹിയും മറ്റും സന്ദര്‍ശിച്ച ശേഷമാണ് യുവാവും കൂട്ടുകാരും ഹിമാചലില്‍ എത്തിയതെന്നാണ് പറയുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഹിമാചല്‍ പൊലീസ് മഞ്ഞില്‍പ്പെട്ട് സിനാന്‍ മരിച്ചെന്ന വിവരം ബന്ധുക്കളെ അറിയിച്ചത്. സംഭവം അറിഞ്ഞ ഉടന്‍ ബന്ധുക്കള്‍ ഹിമാചലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Tragedy, National, Himachal Pradesh, Native of Kasaragod died in Himachal Pradesh.
< !- START disable copy paste -->