Join Whatsapp Group. Join now!
Aster MIMS 10/10/2023

Municipality | കാസർകോട് മുൻസിപാലിറ്റിയിലും മുസ്ലിം ലീഗ് ഭരണസമിതിയിൽ അസ്വാരസ്യം; അവഗണനയിൽ പ്രതിഷേധിച്ച് രാജിവെക്കുമെന്ന് കൗൺസിലർ

Municipal Ward councillor to resign protesting neglect?#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) മംഗൽപാടി പഞ്ചായതിന് പുറമെ കാസർകോട് മുൻസിപാലിറ്റിയിലും മുസ്ലിം ലീഗ് ഭരണസമിതിയിൽ അസ്വാരസ്യം. 13-ാം വാർഡായ ചാലക്കുന്നിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് രാജിവെക്കുമെന്ന് വാർഡ് കൗൺസിലർ അസ്മ മുഹമ്മദ് കാസർകോട് വാർത്തയോട് പറഞ്ഞു. വാർഡ് കമിറ്റി തന്നോട് രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ നിർദേശപ്രകാരം മുസ്ലിം ലീഗ് മുൻസിപൽ കമിറ്റിക്കും ജില്ലാ കമിറ്റിക്കും രാജിക്കത്ത് ഉടൻ നൽകുമെന്നുമാണ് വാർഡ് കൗൺസിലർ പറയുന്നത്.
  
Kasaragod, Kerala, News, Top-Headlines, Latest-News, Kasaragod-Municipality, Muslim-league, Committee, Road, Municipal Ward councillor to resign protesting neglect?

2022-23 വർഷത്തെ പദ്ധതിയിൽ ചാലക്കുന്ന് വാർഡിന് റോഡ് വികസനത്തിന് ഒരു തുകയും അനുവദിച്ചിട്ടില്ലെന്നാണ് വാർഡ് കമിറ്റിയും കൗൺസിലറും പറയുന്നത്. ചാലക്കുന്ന് ജുമാ മസ്ജിദ് റോഡ്, പെരുമ്പളക്കടവ് പള്ളി ക്വാർടേഴ്‌സ് റോഡ്, എൻജിഒ ക്വാർടേഴ്‌സ് റോഡ് തുടങ്ങിയ റോഡുകളെല്ലാം തകർന്ന് കിടക്കുകയാണെന്നും കൗൺസിലർ വ്യക്തമാക്കി.

ഈ റോഡുകൾക്കെല്ലാം തുക ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല. മുസ്ലിം ലീഗിന്റെ വാർഡ് കമിറ്റിയാണ് അവഗണനയെ തുടർന്ന് രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ ജയിപ്പിച്ചവരോടുള്ള ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ടെന്നും ജയിപ്പിച്ചവർ രാജിവെക്കാൻ ആവശ്യപ്പെട്ടത് കൊണ്ട് അനുസരിക്കുമെന്നും കൗൺസിലർ അസന്നിഗ്ധമായി വ്യക്തമാക്കി.
  
Kasaragod, Kerala, News, Top-Headlines, Latest-News, Kasaragod-Municipality, Muslim-league, Committee, Road, Municipal Ward councillor to resign protesting neglect?
ഭവന നിർമാണം, കുടിവെള്ള പ്രശ്‌നം, പട്ടിക ജാതി വികസനം, തെരുവ് വിളക്ക് സ്ഥാപിക്കൽ തുടങ്ങിയ മറ്റുകാര്യങ്ങളെല്ലാം വാർഡിലേക്ക് അനുവദിക്കുന്ന കാര്യത്തിൽ നഗരസഭാ നേതൃത്വം ഉദാരസമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ റോഡിൻറെ കാര്യത്തിലാണ് മുഖ്യപരാതിയൊന്നും കൗൺസിലർ കൂട്ടിച്ചേർത്തു. നേരിട്ട് കണ്ട് പരാതി നൽകിയതിനാൽ ചെയർമാൻ തുക അനുവദിക്കാൻ നിർദേശം നൽകിയിരുന്നു. ഇതേതുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്ത് വന്ന് അന്വേഷിച്ച് പോയതല്ലാതെ ഒന്നും നടന്നില്ല. ഭരണസമിതിയാണോ ഉദ്യോഗസ്ഥ തലത്തിലുള്ള അവഗണനയാണോ നടക്കുന്നതെന്ന് തനിക്കറിയില്ലെന്നും അവർ പറഞ്ഞു.

Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Kasaragod-Municipality, Muslim-league, Committee, Road, Municipal Ward councillor to resign protesting neglect?

Post a Comment