city-gold-ad-for-blogger

Food Safety | ഭക്ഷ്യ സുരക്ഷയില്‍ മികവോടെ മുഹിമ്മാത്; കേന്ദ്ര സര്‍കാരിന്റെ ഭോജ് പദ്ധതില്‍ ഇടം നേടി; തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യത്തെ മസ്ജിദ് കോംപ്ലക്‌സ്

കാസര്‍കോട്: (www.kasargodvartha.com) കേന്ദ്ര സര്‍കാരിന്റെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഈറ്റ് റൈറ്റ് ഇന്‍ഡ്യ പരിപാടിയുടെ ഭാഗമായി ആരാധനാലയങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന 'ഭോജ് പദ്ധതി'യിലേക്ക് മുഹിമ്മാത് മസ്ജിദ് കോംപ്ലക്‌സിനെ തെരെഞ്ഞെടുത്തു. ഈ സ്ഥാനത്തെത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ മസ്ജിദ് കോംപ്ലക്സും രണ്ടാമത്തെ ആരാധനായാലവുമാണ് മുഹിമ്മാത്.
               
Food Safety | ഭക്ഷ്യ സുരക്ഷയില്‍ മികവോടെ മുഹിമ്മാത്; കേന്ദ്ര സര്‍കാരിന്റെ ഭോജ് പദ്ധതില്‍ ഇടം നേടി; തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യത്തെ മസ്ജിദ് കോംപ്ലക്‌സ്

പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രീ ഓഡിറ്റ്, ജീവനക്കാര്‍ക്ക് പരിശീലനം എന്നിവ നടത്തും. മികവിന്റെ അടിസ്ഥനത്തില്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള നക്ഷത്ര പദവികള്‍ നല്‍കും. ക്ഷേത്രങ്ങള്‍, മസ്ജിദുകള്‍, ചര്‍ചുകള്‍, ഗുരുദ്വാരകള്‍ , മൊണാസ്റ്ററീസ് മുതലായ ആരാധനാലയങ്ങളിലാണ് ഭോജ് പദ്ധതി നടപ്പിലാക്കുന്നത്.
           
Food Safety | ഭക്ഷ്യ സുരക്ഷയില്‍ മികവോടെ മുഹിമ്മാത്; കേന്ദ്ര സര്‍കാരിന്റെ ഭോജ് പദ്ധതില്‍ ഇടം നേടി; തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യത്തെ മസ്ജിദ് കോംപ്ലക്‌സ്

തുടക്കം മുതലേ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മുഹിമ്മാത്. ഭോജിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മുഹിമ്മാത് കാംപസില്‍ സന്ദര്‍ശനം നടത്തി. ഭക്ഷ്യ സുരക്ഷാ നോഡല്‍ ഓഫീസര്‍ ഡോ. ജോസഫ് കുര്യാക്കോസ്, ശ്രീനിവാസന്‍ മാണിയേരി, മന്‍സൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Food, Government, Muhimmath, Masjid, BHOG Scheme, Food Safety, Government of India, Muhimmath to food safety BHOG scheme.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia