ചെറുവത്തൂർ: (www.kasargodvartha.com) ഓടിക്കൊണ്ടിരിക്കെ ആൾടോ കാർ കത്തിനശിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ദേശീയ പാതയിൽ ചെറുവത്തൂർ മട്ടലായിലായിരുന്നു അപകടം. മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് സംഭവം നടന്നത്.
കാർ കത്തുന്നത് കണ്ട് യാത്രക്കാർ പെട്ടെന്ന് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാരുടെ തീയണക്കാനുള്ള ശ്രമം വിഫലമായി. കാർ പൂർണമായും തീവിഴുങ്ങി. കരിവള്ളൂർ സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. സുരേഷിന്റെ കടയിലുള്ള ജീവനക്കാരാണ് വാഹനമോടിച്ചത്.
പാടുവളം എത്തുമ്പോൾ തന്നെ ടയറിന് തീപിടിച്ച് തീ ആളിക്കത്തി. ഇതോടെ കാർ ഉപേക്ഷിച്ച് യാത്രക്കാർ ഇറങ്ങി ഓടുകയായിരുന്നു.
Keywords: Moving car catches fire; passengers escaped, Kasaragod,news,Top-Headlines, Car, Fire, Passenger, National highway, Vehicle.