/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) തിങ്കളാഴ്ച പുലർചെ മംഗ്ളൂറിൽ നിന്ന് കാണാതായ ബെംഗ്ളുറു മഹാലക്ഷ്മി ലേഔടിൽ നിന്നുള്ള ഭാർഗവിയെ (14) ഗോവയിൽ കണ്ടെത്തി. മംഗ്ളുറു സൗത് എംഎൽഎ വേദവ്യാസ് കാമത്ത് തന്റെ ഫേസ്ബുകിൽ പോസ്റ്റ് ചെയ്ത അറിയിപ്പും അഭ്യർഥനയുമാണ് കുട്ടിയെ കണ്ടെത്താൻ സഹായകമായത്.
തിങ്കളാഴ്ച പുലർചെ മൂന്നിന് മംഗ്ളുറു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കുട്ടി ഓടോറിക്ഷയിൽ കയറുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. മുക്ക ബീചിലും കദ്രി പാർകിലും പോവണം എന്നാണ് റിക്ഷാ ഡ്രൈവറോട് പറഞ്ഞത്. അമ്മാവന്റെ വീട് കദ്രിയിലാണെന്നും അറിയിച്ചു. പിന്നീട് ഒരു വിവരവും ഇല്ലാതായി.
സംഭവം അറിഞ്ഞ എംഎൽഎ കുട്ടിയുടെ ഫോടോ ഉൾപെടെ ഫേസ്‌ബുകിൽ പോസ്റ്റ് ചെയ്തു. എന്തെങ്കിലും സൂചന ലഭിച്ചാൽ 112 നമ്പറിൽ അറിയിക്കാനും ജനങ്ങളോട് അഭ്യർഥിച്ചു. ഗോവയിൽ നിന്ന് പനാജി പൊലീസ് കുട്ടിയെ കണ്ടെത്തിയതിനെത്തുടർന്ന് എംഎൽഎ ജനങ്ങളെ മറ്റൊരു ഫേസ്ബുക് പോസ്റ്റിലൂടെ അനുമോദിച്ചു.
Keywords: Mangalore, News, Top-Headlines, Karnataka, Goa, MLA, Social-Media, Investigation, Missing girl found in Goa.
Missing girl found | മംഗ്ളൂറിൽ നിന്ന് അപ്രത്യക്ഷയായ 14കാരിയെ ഗോവയിൽ കണ്ടെത്തി; എംഎൽഎയുടെ ഇടപെടൽ തുണയായി
Missing girl found in Goa#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍