Join Whatsapp Group. Join now!
Aster MIMS 10/10/2023

Minister visited | ഓടയിലെ ജോലി; മുരുകന് മന്ത്രിയുടെ ആദരം

Minister visits sanitation worker #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com) കോർപറേഷൻ ശുചീകരണ തൊഴിലാളി മുരുകനെ തദ്ദേശസ്വയം ഭരണ മന്ത്രി എംബി രാജേഷ് വീട്ടിൽ ചെന്ന് ആദരിച്ചു. പത്രങ്ങളില്‍ വന്ന ചിത്രം പിന്തുടർന്നാണ് മേയർ ആര്യാ രാജേന്ദ്രനൊപ്പം മന്ത്രി വീട്ടിൽ ചെന്നത്. തിരുവനന്തപുരം നഗരത്തിൽ മഴവെള്ളം റോഡില്‍ നിന്ന് നീക്കാൻ ശ്രമിക്കുന്ന ശുചീകരണത്തൊഴിലാളിയുടേതായിരുന്നു ദൃശ്യം. ഓട അടച്ച് കിടക്കുന്ന മണ്ണ്, മൺവെട്ടിയുള്‍പെടെയുള്ള ആയുധങ്ങളുപയോഗിച്ചിട്ടും നീക്കാനാകാതെ വന്നതോടെയാണ് കൈകളുപയോഗിച്ചുള്ള ശ്രമം.
       
Minister visits sanitation worker, Thiruvananthapuram, News, Kerala, Minister, Visit, Rain, Road, Mayor.

പ്രതിബദ്ധതയോടെയും ആത്മാര്‍ഥതയോടെയും ജോലി ചെയ്യുന്ന ആ തൊഴിലാളി ആരാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രനോട് അന്വേഷിച്ചപ്പോഴാണ് മുരുകനെക്കുറിച്ച് മനസിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് മുരുകനെ വീട്ടിലെത്തി ആദരിച്ചു. മാലിന്യമുക്തവും വൃത്തിയുള്ളതുമായ നവകേരളത്തിനായുള്ള നമ്മുടെ പോരാട്ടത്തിന്‍റെ പ്രതീകമാണ് മുരുകൻ. കേരളത്തിലങ്ങോളമിങ്ങോളം നിസ്വാര്‍ഥമായി സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ശുചീകരണത്തൊഴിലാളികളിലൊരാള്‍.
          
Minister visits sanitation worker, Thiruvananthapuram, News, Kerala, Minister, Visit, Rain, Road, Mayor.

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓടയുടെ ശുചീകരണം നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക ആലോചനകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. അധികം വൈകാതെ അതും പ്രയോഗത്തില്‍ വരുത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ലഹരിക്കെതിരായി നാം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടം പോലെ ഇനി ഏറ്റെടുക്കാനുള്ളത് മാലിന്യത്തിനെതിരെയുള്ള പോരാട്ടമാണ്. വൃത്തിയുള്ള നവകേരളത്തിനായുള്ള പോരാട്ടത്തില്‍ നമുക്ക് ഊര്‍ജം പകരുന്നത് മുരുകനെപ്പോലെയുള്ളവരാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു.

Keywords: Minister visits sanitation worker, Thiruvananthapuram, News, Kerala, Minister, Visit, Rain, Road, Mayor.

< !- START disable copy paste -->

Post a Comment