city-gold-ad-for-blogger

Fish selling | മാര്‍കറ്റ് നവീകരണം വൈകുന്നു; കുമ്പളയില്‍ മീന്‍ വില്‍പന ബസ് സ്റ്റാന്‍ഡ് വരെ എത്തി; നടപടിയുമായി പൊലീസും രംഗത്ത്

കുമ്പള: (www.kasargodvartha.com) ശുചിത്വ സംവിധാനവും, അടിസ്ഥാന വികസനവും ഒരുക്കാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി അശാസ്ത്രീയമായി നിര്‍മിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന കുമ്പള മീന്‍ മാര്‍കറ്റ് നവീകരണ പദ്ധതി വൈകുന്നതിനിടെ കുമ്പളയില്‍ മീന്‍ തൊഴിലാളികളും പൊലീസും, വ്യാപാരികളും തമ്മിലുള്ള തര്‍ക്കം മുറുകി. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലെ മീന്‍ വില്‍പന കുമ്പള ബസ് സ്റ്റാന്‍ഡ് വരെ എത്തിയത് പൊലീസുകാരെ ചൊടിപ്പിച്ചു. പൊലീസ് കര്‍ശന നടപടിയുമായി രംഗത്തെത്തുകയും ചെയ്തു.
                  
Fish selling | മാര്‍കറ്റ് നവീകരണം വൈകുന്നു; കുമ്പളയില്‍ മീന്‍ വില്‍പന ബസ് സ്റ്റാന്‍ഡ് വരെ എത്തി; നടപടിയുമായി പൊലീസും രംഗത്ത്

ബുധനാഴ്ച രാത്രി ബസ് സ്റ്റാന്‍ഡില്‍ മീന്‍ വില്‍പന നടത്തുകയായിരുന്ന തൊഴിലാളികള്‍ ക്കെതിരെ പൊലീസ് കേസെടുത്തു. സ്റ്റേഷനില്‍ എത്തിയ ഇവരെ പിന്നീട് പൊലീസ് കര്‍ശനമായ താക്കീത് നല്‍കി വിട്ടയച്ചു. മേലില്‍ ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ആഴ്ച റോഡിലെ മീന്‍ വില്‍പനയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. മീന്‍ വെള്ളം റോഡിലൂടെയും, വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലൂടെയും ഒഴുകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന.
              
Fish selling | മാര്‍കറ്റ് നവീകരണം വൈകുന്നു; കുമ്പളയില്‍ മീന്‍ വില്‍പന ബസ് സ്റ്റാന്‍ഡ് വരെ എത്തി; നടപടിയുമായി പൊലീസും രംഗത്ത്

കാസര്‍കോട് വികസന പാകേജില്‍ ഉള്‍പെടുത്തി മീന്‍ മാര്‍കറ്റ് നവീകരിക്കുമെന്ന് കുമ്പള ഗ്രാമപഞ്ചായത് ഭരണസമിതി അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം നീണ്ടു പോകുന്നതാണ് മീന്‍ വില്‍പന റോഡില്‍ തന്നെ തുടരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ഇത് വ്യാപാരികള്‍ക്ക് ഏറെ ദുരിതമാവുന്നുവെന്ന് വ്യാപാരികളും വ്യക്തമാക്കുന്നു. മീന്‍ മാര്‍കറ്റ് നവീകരണ ജോലി യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Kumbala, Complaint, Fish-Market, Fisher-Workers, Police, Market innovation is delayed; Fish selling in Kumbala reached bus stand.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia