റെയില്‍വേ സ്റ്റേഷന്റെ പുറത്താണ് ഇത്തരം വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഭൂരിഭാഗവും ബൈകുകളാണ്. നമ്പര്‍ പ്ലേറ്റ് ഉള്ളതും ഇല്ലാത്തതുമായ വാഹനങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇവ എന്ത് ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ് റെയില്‍വേ അധികൃതര്‍. പാര്‍കിങ് സ്ഥലങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് മുമ്പ് പാര്‍ക് ചെയത് സ്ഥലത്ത് വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിച്ച് കൊണ്ടിരിക്കുന്നത്.
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ശേഖരിച്ച് വിശദമായി അന്വേഷണം നടത്തിയാല്‍ തന്നെ പല കേസുകള്‍ക്കും തുമ്പ് ലഭിക്കുമെന്നാണ് കരുതുന്നത്. സംയുക്തമായ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നാണ് വാഹന ഉടമകളും യാത്രക്കാരും ആവശ്യപ്പെടുന്നത്.
Keywords: Many rusted and rotted vehicles at Kasaragod railway station; suspected that they were stolen, Kasaragod,Kerala,Railway station,Vehicles,news,Top-Headlines,Railway.
< !- START disable copy paste -->