Join Whatsapp Group. Join now!
Aster MIMS 10/10/2023

Held | 17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം; 53 കാരൻ പിടിയിൽ

Man held for assault on minor girl#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kasargodvartha.com) ഇരിട്ടിയിൽ 17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ ഒരാൾ പിടിയിൽ. കണ്ണൂർ ജില്ലയിലെ കൃഷ്ണനാണ് (53 ) പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പ്രതി പീഡനം നടത്തിയതെന്നും ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
  
Kannur, Kerala, News, Top-Headlines, Latest-News, Hospital, Arrested, Molestation, Case, Accuse, Pocso, Man held for assault on minor girl.

കൃഷ്ണനെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളിലേക്ക് പൊലീസ് എത്തിച്ചേർന്നത്. കണ്ണൂര്‍ ഇരിട്ടി താലൂക് ആശുപത്രിയിലെ ശുചിമുറിയിലാണ് 17കാരി പ്രസവിച്ചത്. താലൂക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കടുത്ത വയറുവേദനയെ തുടർന്നാണ് പെൺകുട്ടി ആശുപതിയിലെത്തിയത്. പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരിക്ഷിതരാണെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു.

Keywords: Kannur, Kerala, News, Top-Headlines, Latest-News, Hospital, Arrested, Molestation, Case, Accuse, Pocso, Man held for assault on minor girl.

Post a Comment