city-gold-ad-for-blogger

Workers Died | മഹാരാഷ്ട്ര കെമികല്‍ ഫാക്ടറിയില്‍ സ്ഫോടനം; 3 തൊഴിലാളികള്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്

പാല്‍ഘര്‍: (www.kasargodvartha.com) മഹാരാഷ്ട്ര കെമികല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. പാല്‍ഘര്‍ ജില്ലയിലെ ബോയ്‌സാര്‍ പട്ടണത്തിലെ താരാപൂര്‍ എംഐഡിസിയില്‍ സ്ഥിതി ചെയ്യുന്ന കെമികല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തുണി വ്യവസായത്തിനായി ഉപയോഗിക്കുന്ന ഗാമാ ആസിഡ് ഉല്‍പാദിപ്പിക്കുന്ന യൂനിറ്റില്‍ ബുധനാഴ്ച വൈകിട്ട് 4.20ഓടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ശക്തികൊണ്ട് ഫാക്ടറിയുടെ മേല്‍ക്കൂര തെറിച്ചുവീണെന്ന് അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ് ബോയ്സര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പ്രാദേശിക അഗ്‌നിശമന സേനയും സ്ഥലത്തെത്തി.

Workers Died | മഹാരാഷ്ട്ര കെമികല്‍ ഫാക്ടറിയില്‍ സ്ഫോടനം; 3 തൊഴിലാളികള്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്


മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി സര്‍കാര്‍ ആശുപത്രിയിലേക്കും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചതായി പാല്‍ഘര്‍ പൊലീസ് വക്താവ് സച്ചിന്‍ നവദ്കര്‍ പറഞ്ഞു. സ്ഫോടനം നടക്കുമ്പോള്‍ 18 ജീവനക്കാരാണ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നതെന്ന് ബോയ്സര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ പ്രദീപ് കസ്ബെ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ റിയാക്ടര്‍ പാത്രത്തിലെ മര്‍ദം മൂലമാണ് സ്ഫോടനമുണ്ടായതെന്ന് പ്ലാന്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  news,National,India,Top-Headlines,Death,Accident,Accidental Death,Injured, Police, Maharashtra: 3 Workers Died, 12 Injured In Blast At Chemical Factory 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia