Join Whatsapp Group. Join now!
Aster MIMS 10/10/2023

Drugs Seized | കുവൈതില്‍ കഞ്ചാവ് പിടികൂടി; കണ്ടെത്തിയത് കുട്ടികളുടെ കളറിങ് പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍

Kuwait Customs seize marijuana in children’s colouring books #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

കുവൈത് സിറ്റി: (www.kasargodvartha.com) രാജ്യത്ത് കുട്ടികളുടെ കളറിങ് പുസ്തകത്തിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍. കുവൈത് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. മെഴുക് രൂപത്തിലുള്ള കഞ്ചാവാണ് കുട്ടികളുടെ കളറിങ് പുസ്തകങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്നത്.

അഞ്ച് പാകറ്റുകളിലായി 200 ഗ്രാം കഞ്ചാവ് ഇങ്ങനെ കുവൈതിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ഒരു യൂറോപ്യന്‍ രാജ്യത്തു നിന്നാണ് കഞ്ചാവ് പൊതികള്‍ അടങ്ങിയ കളറിങ് പുസ്തകം കുവൈതിലേക്ക് കൊണ്ടുവന്നത്.

Kuwait, Kuwait City, Gulf, World, News, Top-Headlines, Crime, seized, Ganja seized, Kuwait Customs seize marijuana in children’s colouring books.

സംശയം തോന്നിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുവൈത് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് പുസ്തകങ്ങള്‍ക്കുള്ളില്‍ നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Keywords: Kuwait, Kuwait City, Gulf, World, News, Top-Headlines, Crime, seized, Ganja seized, Kuwait Customs seize marijuana in children’s colouring books.

Post a Comment