കുവൈത് സിറ്റി: (www.kasargodvartha.com) രാജ്യത്ത് വന്‍ ലഹരിമരുന്ന് വേട്ട. 131 കിലോഗ്രാം ഹാഷിഷ് ആണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാര്‍കോടിക്സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറല്‍, തീരസുരക്ഷാ സേനാ വിഭാഗവുമായി സഹകരിച്ചാണ് ഇറാനില്‍ നിന്നെത്തിയ ലഹരിമരുന്ന് പിടിച്ചെടുത്തത്.
കുവൈത് സമുദ്രാതിര്‍ത്തി കടന്നെത്തിയ രണ്ട് ഇറാന്‍ സ്വദേശികളെ പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിന്നീട് തിരികെ എടുക്കാനായി കടലില്‍ ലഹരിമരുന്ന് നിക്ഷേപിച്ചെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
അതേസമയം നേരത്തെ കുവൈതിലേക്ക് ലഹരിമരുന്ന് കടത്തിയ രണ്ടുപേരെ അധികൃതര്‍ പിടികൂടിയിരുന്നു. 25 കിലോഗ്രാം ഹാഷിഷുമായാണ് രണ്ടുപേരെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വില്‍പന ലക്ഷ്യമിട്ടാണ് ഇവര്‍ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയത്.
Keywords: Kuwait, Kuwait City, News, Gulf, World, Top-Headlines, arrest, Arrested, Crime, seized, Drugs, Kuwait: 131 kilograms of hashish seized.