Join Whatsapp Group. Join now!
Aster MIMS 10/10/2023

Festival | കുമ്പള സദ്ഗുരു നിത്യാനന്ദ സ്വാമി മഠത്തില്‍ അമൃത മഹോത്സവത്തിന്റെ ഭാഗമായി മണ്ഡലഭജനയും ഏകാഹ ഭജനയും ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ 12 വരെ

Kumbala temple festival from 27th October to 12th December, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കുമ്പള സദ്ഗുരു സ്വാമി മഠത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന ഏകാഹ ഭജനയുടെ 75ാം വര്‍ഷത്തെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ 12 വരെ 43 ദിവസം മണ്ഡല ഭജനയും ഡിസംബര്‍ 13ന് ഏകാഹ ഭജനയും നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
              
Latest-News, Kerala, Kasaragod, Top-Headlines, Temple, Celebration, Religion, Press Meet, Programme, Video, Kumbala temple festival from 27th October to 12th December.

27ന് ഉച്ചയ്ക്ക് 2.30 മുതല്‍ യക്ഷഗാന കൂട്ടം നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് സദ്ഗുര നിത്യാനന്ദ സ്വാമിജിയുടെ ഛായചിത്ര ഘോഷയാത്ര നടക്കും. 27ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 12 വരെ വൈകുന്നേരം 5.30 മുതല്‍ 7.30 വരെയാണ് മണ്ഡല ഭജന നടക്കുക. 12ന് ഉച്ചയ്ക്ക് 12.30 വരെ യക്ഷഗാനക്കൂട്ടം, മൂന്ന് മണിക്ക് ധര്‍മ സന്ദേശം ആശിര്‍വചനം പരിപാടിയില്‍ ഗുരു ദേവാനന്ദ സ്വാമിജി ഒടിയൂര്‍, പരമഹംസ കര്‍മയോഗി മോഹനന്ദാസ മണില, മാതാജി ഗീതാ നന്ദിനി മരക്കട എന്നിവര്‍ പ്രഭാഷണം നടത്തും.
             
Latest-News, Kerala, Kasaragod, Top-Headlines, Temple, Celebration, Religion, Press Meet, Programme, Video, Kumbala temple festival from 27th October to 12th December.

13ന് രാവിലെ 6.30 മുതല്‍ 14ന് രാവിലെ 6.45 വരെ 75ാം അമൃത മഹോത്സവ ഏകാഹ ഭജന നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം, 14ന് വിവിധ പൂജകള്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ മലാര്‍ ജയറാം റൈ, കെ വി ശിവരാമ, കെ ഗോപാല കൃഷ്ണഗട്ടി, കെ രാമചന്ദ്ര, കെ നാഗപ്പ ഗട്ടി എന്നിവര്‍ സംബന്ധിച്ചു.


Keywords: Latest-News, Kerala, Kasaragod, Top-Headlines, Temple, Celebration, Religion, Press Meet, Programme, Video, Kumbala temple festival from 27th October to 12th December.
< !- START disable copy paste -->

Post a Comment