Join Whatsapp Group. Join now!
Aster mims 04/11/2022

Flower Cultivation | കാലവര്‍ഷം ചതിച്ചപ്പോള്‍ ഓണത്തിന് വിളവെടുക്കാനായില്ല; നവരാത്രി തുണയായി; കുടുംബശ്രീയുടെ ചെണ്ടുമല്ലി പരീക്ഷണ കൃഷി വിജയം

Kudumbashree's Flower Cultivation Success #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: ( www.kasargodvartha.com) ഓണ വിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലി പരീക്ഷണ കൃഷി ആരംഭിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കാലവര്‍ഷം ചതിച്ചതോടെ വിളവ് ലഭിച്ചില്ല. എന്നാല്‍ നവരാത്രി ആയപ്പോള്‍ ചെണ്ടുമല്ലി വിളഞ്ഞതോടെ പരീക്ഷണ കൃഷി വിജയമായി തീര്‍ന്നിരിക്കുകയാണ്.
                  
Kudumbashree's Flower Cultivation Success, Kerala,kasaragod,news,Top-Headlines,Kudumbasree,Navarathri-celebration,Uduma,Temple.
           
ഉദുമ ഗ്രാമപഞ്ചായതിലെ രണ്ടാം വാര്‍ഡിലെ ഗൃഹലക്ഷ്മി കുടുംബശ്രീയിലെ ആറ് പേരടങ്ങുന്ന സ്ത്രീകളാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ദേവകി, ശ്രീജ, രജിത അശോകന്‍, രേഷ്മ, ബേബി, പത്മിനി എന്നിവരുടെ നേതൃത്വത്തില്‍ ആണ് കൃഷി നടത്തിയത്. ഓണത്തിന് വിളവ് എടുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് കൃഷി ആരംഭിച്ചതെങ്കിലും നിര്‍ത്താതെ പെയ്ത മഴ വിളവിന് തടസമായി. കാലാവസ്ഥ അനുകൂലമായപ്പോള്‍ ചെണ്ടുമല്ലി വിരിഞ്ഞു. എന്നാല്‍ വിപണി കണ്ടെത്താന്‍ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് നവരാത്രി ആഘോഷം എത്തിയത്.
                
Kudumbashree's Flower Cultivation Success, Kerala,kasaragod,news,Top-Headlines,Kudumbasree,Navarathri-celebration,Uduma,Temple.

നവരാത്രിക്ക് ക്ഷേത്രങ്ങളില്‍ ചെണ്ടുമല്ലി യഥേഷ്ടം ആവശ്യമുണ്ട്. അത്‌കൊണ്ട് തന്നെ നവരാത്രി ലക്ഷ്യമാക്കിയാണ് വിളവെടുപ്പ് ആരംഭിച്ചിരിക്കുന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ വികെ അശോകന്‍ നിര്‍വഹിച്ചു. സിഡിഎസ് മെമ്പര്‍ ഷീബ സ്വാഗതം പറഞ്ഞു. കുടുംബശ്രീ സെക്രടറിയും മുന്‍ വാര്‍ഡ് മെമ്പറുമായ രജിത അശോകന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സനൂജ, ഗൃഹലക്ഷ്മി കുടുംബശ്രീ പ്രസിഡന്റ് ശ്രീജ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീയുടെ മറ്റംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.


Keywords: Kudumbashree's Flower Cultivation Success, Kerala,kasaragod,news,Top-Headlines,Kudumbasree,Navarathri-celebration,Uduma,Temple.

Post a Comment