വിമാനത്തവാളത്തിൽ നിന്ന് രാവിലെ 7.40, 10, ഉച്ചയ്ക്ക് 12.20, വൈകീട്ട് 4.05, 6.25 08.45 എന്നീ സമയങ്ങളിൽ ബസ് റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര തിരിക്കും. ജ്യോതി, ലാൽബാഗ്, കുന്തിക്കാന, കാവൂർ വഴിയാണ് ബസുകൾ വിമാനത്താവളത്തിലെത്തുക. ഒരാൾക്ക് 100 രൂപയാണ് ടികറ്റ് നിരക്ക്.
മണിപ്പാലിൽ നിന്നും വിമാനത്താവളത്തിലേക്ക് ബസ് സർവീസുണ്ടാവും. മണിപ്പാലിൽ നിന്ന് രാവിലെ 7.15, 8.45, വൈകുന്നേരം 5.15 സമയങ്ങളിൽ പുറപ്പെടും. രാവിലെ 10.45നും ഉച്ചയ്ക്ക് 12.30നും രാത്രി 9.15നും വിമാനത്താവളത്തിൽ നിന്ന് തിരിച്ചും സർവീസ് നടത്തും. ഒരാൾക്ക് 300 രൂപയാണ് ടികറ്റ് നിരക്ക്. കൂടാതെ രാവിലെ ഏഴിന് മംഗ്ളുറു കെഎസ്ആർടിസി സ്റ്റേഷനിൽ നിന്ന് മണിപ്പാലിലേക്കും ഉച്ചയ്ക്ക് 1.15ന് മണിപ്പാലിൽ നിന്ന് മംഗ്ളൂറിലേക്കും വോൾവോ ബസ് സർവീസ് നടത്തും. ഒരാൾക്ക് 150 രൂപയാണ് ടികറ്റ് നിരക്ക്.
Keywords: KSRTC bus services to MIA to begin on Oct 31, Mangalore,news,Top-Headlines, Karnataka, National, KSRTC-bus, Railway station, Airport, Bus-service.