കോഴിക്കോട്: (www.kasargodvartha.com) ലഹരിക്കടിമയായ മകന്‍ രക്ഷിതാക്കളെ കുത്തി പരിക്കേല്‍പിച്ചതായി പൊലീസ്. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം മകന്‍ ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. മല്‍പ്പിടിത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികിത്സയിലാണ്. അക്രമകാരിയായ ഇയാള്‍ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഷൈനെ കീഴടക്കുന്നതിന് രണ്ടു തവണ വെടിയുതിര്‍ക്കേണ്ടിവന്നുവെന്നും പൊലീസ് പറഞ്ഞു.
Keywords: Kozhikode, news, Kerala, Police, Parents, Injured, Crime, Top-Headlines, custody, Kozhikode: Couples injured by man.