1973 ഒക്ടോബർ എട്ടിന് ആരംഭിച്ച വിദ്യാലയത്തിൽ നിലവിൽ 800റോളം കുട്ടികൾ പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യ അനുബന്ധ മേഖലകളിൽ മികച്ച പ്രകടനമാണ് വിദ്യാലയം കാഴ്ചവെക്കുന്നത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന വിദ്യാലയത്തിന് സംസ്ഥാന സർകാരും എസ്എസ്കെ, എച് എ എൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും അനുവദിച്ച സഹായത്തിലൂടെയാണ് ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സാധിച്ചത്. 2021-22 ൽ മികച്ച പിടിഎ ക്കുള്ള ഒന്നാം സമ്മാനം ഉപജില്ലാതലത്തിലും രണ്ടാം സമ്മാനം ജില്ലാതലത്തിലും നേടിയിരുന്നു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് സ്വാഗതസംഘം തീരുമാനിച്ചിരിക്കുന്നത്. അതിലെ ആദ്യപരിപാടിയാണ് കെട്ടിടോദ്ഘാടനം. വിദ്യാഭ്യാസ സെമിനാറുകൾ, സാഹിത്യസംവാദങ്ങൾ, ലഹരി വിരുദ്ധ കാംപയിനുകൾ, രക്തദാന സേനാ രൂപീകരണം, കാർഷിക സെമിനാർ, കാർഷികോൽപന്ന പ്രദർശനം, അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ, പൂർവ വിദ്യാർഥി - അധ്യാപക സംഗമങ്ങൾ, കലാ കായിക മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്നതും വിപുലമായതുമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പരിപാടികൾ 2023 ഒക്ടോബർ മാസത്തിൽ നടക്കുന്ന വാർഷികാഘോഷത്തോടെ സമാപിക്കും. ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകർ ചെയർമാനും ഹെഡ്മാസ്റ്റർ സി ഹരിദാസൻ ജെനറൽ കൺവീനറുമായ സംഘടക സമിതിയാണ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്. വാർത്താസമ്മേളനത്തിൽ ഇ മനോജ്കുമാർ, ഹരിദാസൻ സി, ശശിധരൻ ടി, ആർ വിജയകുമാർ, ടി വിനോദ്കുമാർ പെരുമ്പള, വിജിമോൻ ജിവി എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Press meet, Video, Inauguration, MLA, MP, Koliyadukkam Govt. UP School celebrates golden jubilee.