Join Whatsapp Group. Join now!
Aster mims 04/11/2022

Home Minister | ജനമൈത്രി മുതൽ പൊലീസ് വാഹനം വരെ; കോടിയേരി ബാലകൃഷ്‌ണൻ വിടവാങ്ങിയപ്പോൾ കേരളത്തിന് നഷ്ടമായത് മികച്ചൊരു ആഭ്യന്തര മന്ത്രിയെക്കൂടി

Kodiyeri Balakrishnan: Kerala lost good Home Minister #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com) കോടിയേരി ബാലകൃഷ്‌ണൻ വിടവാങ്ങിയപ്പോൾ കേരളത്തിന് നഷ്ടമായത് മികച്ചൊരു ആഭ്യന്തര മന്ത്രിയെക്കൂടിയാണ്. 2006 മുതൽ 2011 വരെ ഭരണത്തിലുണ്ടായിരുന്ന വിഎസ് അച്യുതാനന്ദൻ സർകാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി സംസ്ഥാന പൊലീസിനെ അടിമുടി നവീകരിക്കാന്‍ മുൻകയ്യെടുത്ത വ്യക്തിയെന്ന നിലയിലാണ് ചരിത്രത്തിൽ ഇടം പിടിക്കുന്നത്. പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കുന്നതിനും അകലം കുറയ്ക്കാനും കോടിയേരി തുടങ്ങിയതാണ് ജനമൈത്രി പൊലീസ്. സേനയുടെ പ്രവർത്തനങ്ങള്‍ക്ക് സാധാരണക്കാരുടെ കൂടി സഹായം ലഭ്യമാക്കലായിരുന്നു ലക്ഷ്യം.

               
Kodiyeri Balakrishnan: Kerala lost good Home Minister, Thiruvananthapuram, news,Top-Headlines,Kodiyeri Balakrishnan,Minister,Police.


ഹൈവേ പൊലീസ് പട്രോളിങ് തുടങ്ങിയതും കോടിയേരിയായിരുന്നു. സംസ്ഥാനത്ത് പൊലീസിലേക്ക് ഏറ്റവും കൂടുതൽ പേരെ പിഎസ്‍സി വഴി നിയമിച്ചതും കോടിയേരി ആഭ്യന്തര മന്ത്രിയായ കാലത്താണ്. പൊലീസിൽ ആധുനികവൽക്കരണം കൊണ്ടുവന്നതിലും വലിയ പങ്ക്‌ വഹിച്ചു. പൊലീസ്‌ സ്റ്റേഷനുകളിൽ കംപ്യൂടർ വൽക്കരണവും ഓൺലൈൻ ഫയൽ നീക്കവും ആധുനിക ഉപകരണങ്ങൾ നൽകിയതുമെല്ലാം കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന സമയത്താണ്.

പൊലീസ്‌ സ്റ്റേഷനുകളിൽ മികച്ച വാഹനങ്ങൾ എത്തിയതും കോടിയേരിയുടെ കാലത്താണ്. വെള്ള ബൊലേറോയുടെ കുതിച്ചുവരവ് അദ്ദേഹത്തിന്റെ ആഭ്യന്തരകാലത്തിന്‍റെ അടയാളമാണ്. ബറ്റാലിയൻ, എ ആർ ക്യാമ്പ്‌, പൊലീസ് സ്റ്റേഷൻ എന്നിങ്ങനെ മൂന്ന്‌ തട്ടിലായിരുന്ന പൊലീസ്‌ സംവിധാനത്തെ രണ്ട്‌ തട്ടിലാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്‌ കോടിയേരിയായിരുന്നു.

Keywords: Kodiyeri Balakrishnan: Kerala lost good Home Minister, Thiruvananthapuram, news,Top-Headlines,Kodiyeri Balakrishnan,Minister,Police.
< !- START disable copy paste -->

Post a Comment