Join Whatsapp Group. Join now!
Aster MIMS 10/10/2023

Inaugurated | കേരളവിഷന്‍ ബ്രോഡ്ബാന്റ് സപോര്‍ട് സെന്റര്‍ കാസര്‍കോട്ടും; ഉദ്ഘാടാനം ചെയ്തു; ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാങ്കേതിക പിന്തുണയും സേവനവും

Kerala Vision Broadband Support Center Kasargod inaugurated #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ മൂന്നാമത്തെ കേരളാവിഷന്‍ ബ്രോഡ്ബാന്റ് കസ്റ്റമര്‍ സപോര്‍ട് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനടുത്ത് സെന്‍ച്വറി പാര്‍ക് ബില്‍ഡിംഗിലാണ് കസ്റ്റമര്‍ സപോര്‍ട് സെന്റര്‍ ആരംഭിച്ചത്. കെസിസിഎല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
             
Kerala Vision Broadband Support Center Kasargod inaugurated, Kerala, Kasaragod, news,Top-Headlines,Secretary


സി ഒ എ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹരീഷ് പി നായര്‍ അധ്യക്ഷത വഹിച്ചു. കെസിസിഎല്‍ ഡയറക്ടര്‍ എം ലോഹിതാക്ഷന്‍, സിഒഎ കാസര്‍കോട് ജില്ലാ സെക്രടറി അജയന്‍ എം ആര്‍, സിസിഎന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ടി വി മോഹനന്‍, സിഒഎ കാസര്‍കോട് മേഖല പ്രസിഡണ്ട് ദിവാകര കെ, മേഖല സെക്രടറി സുനില്‍കുമാര്‍, സിസിഎന്‍ ഡയറക്ടര്‍മാരായ ഉസ്മാന്‍ പാണ്ഡ്യാല്‍ എന്നിവര്‍ സംസാരിച്ചു. സിസിഎന്‍ വൈസ് ചെയര്‍മാന്‍ ശുക്കൂര്‍ കോളിക്കര സ്വാഗതവും ഡയറക്ടര്‍ അബ്ദുല്ല കുഞ്ഞി എം നന്ദിയും പറഞ്ഞു. കേരള വിഷന്‍ ടെക്‌നീഷ്യന്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ സാങ്കേതിക പിന്തുണയും മികച്ച സേവനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളാവിഷന്‍ ബ്രോഡ്ബാന്റ് സപോര്‍ട് സെന്റര്‍ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചത്.
            
Kerala Vision Broadband Support Center Kasargod inaugurated, Kerala, Kasaragod, news,Top-Headlines,Secretary.


സംസ്ഥാനത്തെ അറുപതാമത്തെയും കാസര്‍കോട് ജില്ലയിലെ മൂന്നാമത്തെയും കസ്റ്റമര്‍ സപോര്‍ട് സെന്ററാണിത്. ബ്രോഡ്ബാന്‍ഡ് കേബിള്‍ ടിവി സംബന്ധമായ മുഴുവന്‍ സേവനങ്ങള്‍, ഉപഭോക്താക്കളുടെ പരാതികള്‍, പ്ലാന്‍ സംബന്ധിച്ച വിവരങ്ങള്‍, നോകില്‍(നെറ്റ്വര്‍ക് ഓപറേഷന്‍ സെന്റര്‍) നിന്ന് ലഭിക്കുന്ന മുഴുവന്‍ സേവങ്ങളും സെന്റര്‍ വഴി ലഭ്യമാകും.

30ലക്ഷം ഡിജിറ്റല്‍ കേബിള്‍ ടി വി കണക്ഷനുകളുമായി കേരളത്തില്‍ ഒന്നാം സ്ഥാനത്താണ് കേരളവിഷന്‍. ഡിജിറ്റല്‍ കേബിള്‍ ടിവിക്ക് പുറമെ ഇന്റര്‍നെറ്റും ടെലിഫോണും കെ ടെല്‍ എന്ന പേരില്‍ മൊബൈല്‍ സിം കാര്‍ഡും കേരളവിഷന്‍ നല്‍കി വരുന്നു. ടെലകോം പ്രോവൈഡര്‍ അല്ലാതെ ഒരു കംപനി ഇന്‍ഡ്യയില്‍ ആദ്യമായാണ് ഇതുപോലെ മൊബൈല്‍ സിം കാര്‍ഡ് വഴി ഫോണ്‍ സര്‍വീസ് നടപ്പിലാക്കുന്നത്. വരും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കി തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Keywords: Kerala Vision Broadband Support Center Kasargod inaugurated, Kerala, Kasaragod, news,Top-Headlines,Secretary.

Post a Comment