കണ്ണൂര്‍: (www.kasargodvartha.com) വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍. അബൂദബിയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തില്‍ നിന്നാണ് ഒന്നരക്കോടി രൂപ മൂല്യമുള്ള സ്വര്‍ണം കണ്ടെത്തിയത്.
വിമാനത്തിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. 2.831 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. കസ്റ്റംസ് സംഘം സ്വര്‍ണ്ണം കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
Keywords: Kannur, news, Kerala, Top-Headlines, gold, seized, custody, Kannur: 1.5 crore worth of gold found abandoned in flight.