'വ്യാഴാഴ്ച രാത്രി 11.30 ന്, വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ അകത്ത് കയറി പരിശോധിച്ചപ്പോള്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം', അന്വേഷണ ഉദ്യോഗസ്ഥ സബ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രുതി പറഞ്ഞു.
നിസാറുദ്ദീന്‍ സൂര്യപേട്ടയിലെ സര്‍കാര്‍ മെഡികല്‍ കോളജിലാണ് ജോലി ചെയ്തിരുന്നത്. ഇവർ രണ്ട് പേർ മാത്രമാണ് ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ സൈമ പിതാവിനോട് സംസാരിക്കുകയും പിന്നീട് വിളിക്കാമെന്ന് പറയുകയും ചെയ്തിരുന്നു. വൈകുന്നേരമായിട്ടും കോള്‍ വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അപാര്‍ട്‌മെന്റില്‍ കയറി പരിശോധന നടത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടത്തിനായി ഉസ്മാനിയ ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Latest-News, National, Top-Headlines, Died, Dead, Obituary, Investigation, Police, Doctors, Hyderabad Doctors, Just Married, Found Dead; Geyser Issues Suspected.
< !- START disable copy paste -->