Join Whatsapp Group. Join now!
Aster MIMS 10/10/2023

Heavy Rain | കനത്ത മഴ: ബെംഗ്‌ളൂറു നഗരത്തില്‍ വെള്ളപ്പൊക്കം; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; അടുത്ത 3 ദിവസത്തേക്ക് മഞ്ഞ ജാഗ്രത

Heavy Rain Batters Bengaluru, Many Roads Flooded, Cars Damaged#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്‌ളൂറു: (www.kasargodvartha.com) കനത്ത മഴയില്‍ ബെംഗ്‌ളൂറു നഗരത്തില്‍ വെള്ളപ്പൊക്കം. ബുധനാഴ്ച വൈകുന്നേരം പെയ്ത മഴയില്‍ ബെലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പെടെയുള്ളിടങ്ങളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഈ അവസരത്തില്‍ അടുത്ത മൂന്നു ദിവസത്തേക്ക് ബെംഗ്‌ളൂറില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗ്‌ളൂറുവിലെ തിരക്കേറിയ സമയമായ ഏഴരയോടെയായിരുന്നു മഴ പെയ്തത്. ഓഫീസില്‍ പോയവര്‍ക്ക് തിരികെ വീട്ടിലെത്തുന്നതില്‍ മഴ മൂലം ബുദ്ധിമുട്ടുണ്ടായി. നിരവധിപ്പേരുടെ വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. നഗരത്തിന്റെ വടക്കുള്ള രാജമഹല്‍ ഗുട്ടഹള്ളിയില്‍ 59 എംഎം മഴ പെയ്തുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

news,National,India,Rain,Top-Headlines,Video,Social-Media,Flood, Heavy Rain Batters Bengaluru, Many Roads Flooded, Cars Damaged


മാന്‍ഹോളുകളിലേക്കും ബേസ്‌മെന്റ് പാര്‍കിങ്ങുകളിലേക്കും വെള്ളം ഒഴുകുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

കഴിഞ്ഞ മാസവും മൂന്നു ദിവസം നിന്നുപെയ്ത മഴയില്‍ അപ്രതീക്ഷിത പ്രളയം ഉണ്ടായിരുന്നു. സ്‌കൂളുകള്‍ അടച്ചു. പല കംപനികളും ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം എടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വിമാനഗതാഗത്തെയും മഴ ബാധിച്ചു.

Keywords: news,National,India,Rain,Top-Headlines,Video,Social-Media,Flood, Heavy Rain Batters Bengaluru, Many Roads Flooded, Cars Damaged

Post a Comment