Join Whatsapp Group. Join now!
Aster MIMS 10/10/2023

Travel Ban | സഞ്ചാരികള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് നീക്കി; ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു

Gavi travel ban uplifted #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പത്തനംതിട്ട: (www.kasargodvartha.com)  ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു. കനത്ത മഴയെ തുടര്‍ന്ന് അരണമുടിയില്‍ തുടര്‍ചയായി മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ് ഗവിയിലേക്കുള്ള വിനോദസഞ്ചാരത്തിന് സര്‍കാര്‍ വിലക്ക് ഏര്‍പെടുത്തിയത്. അരണമുടിയില്‍ താത്ക്കാലിക വേലി നിര്‍മിച്ച ശേഷമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.

അതേസമയം നേരത്തെ ഓണ്‍ലൈനായി ബുക് ചെയ്ത ആളുകള്‍ക്ക് മാത്രമാണ് ഗവിയിലേക്ക് പോകാന്‍ അനുമതി ഉണ്ടാവുക. നിയന്ത്രിതമായ അളവില്‍ മാത്രമാകും ആളുകളെ ഗവിയിലേക്ക് കടത്തിവിടുക എന്ന് വനഭദ്യോഗസ്ഥരും അറിയിച്ചു. നിലവില്‍ ആളുകള്‍ക്ക് ഗവിയിലൂടെ യാത്ര ചെയ്യുന്നതിന് പത്തനംതിട്ടയില്‍ നിന്നും പുതുതായി ഒരു കെഎസ്ആര്‍ടിസി സര്‍വീസ് കൂടി ആരംഭിച്ചിട്ടുണ്ട്.

News, Kerala, ban, Travel, Travel&Tourism, Top-Headlines, Gavi travel ban uplifted.

Keywords: News, Kerala, ban, Travel, Travel&Tourism, Top-Headlines, Gavi travel ban uplifted.

Post a Comment